ഒരു ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂര്‍ണിമയെ ഏല്‍പ്പിച്ചത്, ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് -പൂര്‍ണിമ ദമ്പതികളുടേത്. ഇരുവരുടേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും ്അമ്മയെ കുറിച്ചുമൊക്കെ ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഇന്ദ്രജിത്തിന്റെ വാക്കുകള്‍,

അമ്മയുടെ റോള്‍ നിസാരപ്പെട്ടതല്ല. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാള്‍ കൂടെ നില്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോവാന്‍ പറ്റിയതും അതുകൊണ്ടാണ്.


അന്നത്തെ പോലെയുള്ള സപ്പോര്‍ട്ട് ഇപ്പോഴുമുണ്ട്. എപ്പോളും വിളിക്കും. പിള്ളേരെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോ എന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോള്‍ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന്‍ പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നത് കണ്ടാല്‍ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓര്‍മകല്‍ നല്‍കിയാണ് അച്ഛന്‍ പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്.
എന്നാല്‍ വീട്ടില്‍ അച്ഛന്‍ വേറൊരാളാണ്. കുടുംബം എന്റെ നട്ടെല്ലാണ് . അവരില്ലാതെ എനിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഒരു ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂര്‍ണിമയെ ഏല്‍പ്പിച്ചത്. 22ാമത്തെ വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം.പൂര്‍ണിമയ്ക്കും 22 വയസ്സായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് വളര്‍ന്നവരാണ്. 22 മുതല്‍ 42 വരെ ഞങ്ങളൊന്നിച്ച് വളര്‍ന്നത് കൊണ്ട് എനിക്കും എല്ലാ കാര്യങ്ങളും പൂര്‍ണിമയുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇന്ദ്രജിത്ത് പറയുന്നു. മക്കളും ഭയങ്കര രസമാണ്. അവര്‍ വീട്ടിലുണ്ടെങ്കില്‍ സമയം പോവുന്നത് അറിയുകയേയില്ല. അവര്‍ ഭയങ്കര മെച്വേര്‍ഡാണ്.
അവരൊരുപാട് വായിക്കാറുണ്ട്. കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാം. ചില സമയത്ത് അവര്‍ നമ്മളെ അഡൈ്വസ് ചെയ്യും. നമുക്ക് തന്നെ കേട്ടിരിക്കുമ്പോള്‍ ഒരുപാട് പഠിക്കാനാവും. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങളാരും മൈന്‍ഡ് ചെയ്യാറില്ല. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ കംഫര്‍ട്ട് പൂര്‍ണിമയുമാണ്. ഞാന്‍ എപ്പോഴും വീട്ടിലുണ്ടാവുന്നയാളല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ സംസാരിക്കുന്നത് പൂര്‍ണിമയോടാണ്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

25 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

45 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago