ഈ രൂപം ഇങ്ങനെ നിൽക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല നടൻ ഇന്ദ്രൻസ് !!

മലയാള സിനിമാ ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും ഉയർന്നു വന്ന അഭിനേതാവാണ് ഇന്ദ്രന്‍സ്.നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഇന്ദ്രൻസ്. താരത്തിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. ഇപ്പോൾ താരത്തിന്റെ മുൻകാല ഒരു അഭിമുഖം ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. തങ്ങളുടെ കഴിവിനേക്കാൾ ഉപരി ഈ രൂപം ഉപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ ഈ രൂപം ഇങ്ങനെ തന്നെ നിൽക്കണം എന്ന് താങ്കൾ ആഗ്രഹിച്ചിരുന്നോ എന്ന അവതാരാന്റെ ചോദ്യത്തിനുള്ള താരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

അങ്ങനെ ഞാൻ ആഗ്രഹിച്ചില്ല, അത് ഞാൻ അറിയുന്നില്ലായിരുന്നു. കുറെ കഥാപാത്രങ്ങൾ വരുന്നു. കുറെ നല്ല സംവിധായകർ ഉള്ള സമയത്തായതിനാൽ -എനിക്ക് അതികം പണി ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അവർക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. അത് എനിക്കും ആസ്വാതിച്ച് ചിരിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ഇതിനെക്കുറിച്ച് ഒന്നും കരുതിയിരുന്നില്ല. ഇന്ദ്രൻസ് നായകൻ ആകുന്ന ചിത്രത്തിൽ ചില നടിമാർ അഭിനയിക്കില്ല എന്ന് സംവിധായകൻ ശരത്ത് പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് അറിയില്ല. ഇന്ദ്രൻസ് നായകൻ ആകുമ്പോൾ വിജയിക്കുമോ എന്ന ആദി ആ നടിമാർക്ക് ഉണ്ടാകും അതാകും എന്നാണ് താരം പറയുന്നത്.

Rahul