നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
കുറച്ചു നാളുകളായി ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് അവര്‍ക്ക് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇന്ദ്രന്‍സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ‘അമ്മയുടെ ഉള്ളുരുക്കങ്ങള്‍ക്ക്’ എന്ന് കുറിച്ചാണ് താരം പുസ്തകം അമ്മയ്ക്ക് സമര്‍പ്പിച്ചത്. ഗോമതി-കൊച്ചുവേലു ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. അച്ഛന് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…