നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കുറച്ചു നാളുകളായി…

indrans-mother-passed-away

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

കുറച്ചു നാളുകളായി ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് അവര്‍ക്ക് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇന്ദ്രന്‍സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ‘അമ്മയുടെ ഉള്ളുരുക്കങ്ങള്‍ക്ക്’ എന്ന് കുറിച്ചാണ് താരം പുസ്തകം അമ്മയ്ക്ക് സമര്‍പ്പിച്ചത്. ഗോമതി-കൊച്ചുവേലു ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു.