മലയാള സിനിമയെ വിട്ടുപോകില്ല..! കാരണം തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

കോസ്റ്റിയൂം ഡിസൈനറായിട്ടായിരുന്നു മലയാള സിനിമാ രംഗത്തേക്ക് ഇന്ദ്രന്‍സ് എന്ന വ്യക്തി എത്തിയത്. അതില്‍ നിന്ന് മികച്ചൊരു സ്വഭാവ നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ ദൂരമേറിയതായിരുന്നു. ചൂതാട്ടം എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ഈ സിനിമയുടെ കോസ്റ്റിയൂം ഡിസൈനറും ഇന്ദ്രന്‍സ് തന്നെയായിരുന്നു. 1994ല്‍ പുറത്തിറങ്ങിയ സിഐഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.ഡ് എന്ന ചിത്രമാണ് ഇന്ദ്രന്‍സ് എന്ന നടന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്… ഹാസ്യ കഥാപാത്രങ്ങള്‍ ഒരുപാട് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. പിന്നീട് സഹനടനായും വില്ലനായും മികച്ച പ്രകടനം കാഴ്ച്ചവെച്ച് എത്തിയ അദ്ദേഹം ആരാധകരെയെല്ലാം ഞെട്ടിച്ചു.

ഇന്ദ്രന്‍സിന്റേതായി ഇനി വരാനിരിക്കുന്ന സിനിമ ഉടല്‍ ആണ്. ഈ സിനിമയിലും ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രദര്‍ശനത്തിന് എത്തും മുന്‍പേ ചിത്രം വളരെ അധികം ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ അദ്ദേഹം, എന്തുകൊണ്ടാണ് മലയാള സിനിമകള്‍ മാത്രം ചെയ്യുന്നത് എന്നും ഇതര ഭാഷകളിലേക്ക് എത്താത്തത് എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്.

നിലവില്‍ അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട് എങ്കിലും താന്‍ അത് സ്വീകരിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് മലയാളത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട് എന്നും പിന്നെന്തിനാണ് ഇവിടെ വിട്ട് പോകുന്നത് എന്നും ഇന്ദ്രന്‍സ് ചോദിക്കുന്നു. അതേസമയം, തനിക്ക് ഭാഷയുടെ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഹാസ്യ കഥാരപാത്രങ്ങളില്‍ നിന്ന് സീരിയസ് വേഷങ്ങളിലേക്ക് ഇന്ദ്രന്‍സ് എന്ന നടന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കോമഡി കഥാപാത്രങ്ങള്‍ ഇനിയും കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരും ഇവിടെയുണ്ട്. തനിക്കും അത്തരം കഥാപാത്രങ്ങള്‍ ഇനിയും ചെയ്യണം എന്നാണ് ആഗ്രഹം എന്ന് ഇന്ദ്രന്‍സും പറയുന്നു.

Aswathy