ഇന്ന് നിലവിലുള്ള സ്ഥിരം വഴിപോക്കന്റെ വേഷം ചെയ്യുന്ന ആളുപോലും ഈ വേഷം ഭംഗിയാക്കും

സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനിമ പാരഡിസോ ക്ലബ് എന്ന ഗ്രൂപ്പിൽ നടൻ ഇന്നസെന്റിനെ കുറിച്ച് വന്ന കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, കുറച്ചു ദിവസങ്ങളായി വാർത്താ, സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ് മലയാള നടൻ ഇന്ദ്രൻസ്.ഹോം എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അനതിസാധാരണമായ അഭിനയം കാഴ്ചവെച്ചുവത്രെ.എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ ഇന്ന് നിലവിലുള്ള “സ്ഥിരം വഴിപോക്കന്റെ” വേഷം ചെയ്യുന്ന ആളുപോലും ഈ വേഷം ഭംഗിയാക്കും.അതുകൊണ്ടു ഇന്ദ്രൻസ് ചെയ്തത് മോശമായി എന്നു അർത്ഥമില്ല.മറിച്ചു ഇന്ദ്രൻസ് എന്ന നടന് കോമഡി വേഷങ്ങൾ മാത്രമേ വഴങ്ങു അല്ലെങ്കിൽ അയാളുടെ രൂപവും, ശരീരഭാഷയും,നിറവും ക്യരക്ടർ റോളുകൾക്കു ചേരില്ല എന്ന മുൻവിധി യാണ് തകർന്നത്.ഹസ്യരസ പ്രധാനമല്ലാത്ത ഒരു വേഷം അദ്ദേഹം മികവുറ്റതാക്കിയപ്പോൾ ഹാസ്യ വേഷങ്ങളിൽ മുൻപ് അയാൾ വിജയിച്ച ഒരു നടൻ തന്നെ ആയിരുന്നു എന്നുള്ള വസ്തുത പലരും മറക്കുന്നു.ടി യാൻ ആദ്യമായി അഭിനയിച്ചത് ഈ ചിത്രത്തിൽ ആണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ മാറ്റണം എന്നുമാണ് കുറിപ്പ്.

വഴി പോക്കനൊക്കെ ചെയ്യാവുന്ന കഥാപാത്രമാണ് ഹോമിൽ ഇന്ദ്രൻസ് ചെയ്ത് വെച്ചിരിക്കുന്നത് എന്ന് പറയുന്നത് ബാലിശമാണ് സഹോ… വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് അഭിനയം. എഴുതി വെച്ചിരിക്കുന്നതും പറഞ്ഞു കൊടുക്കുന്നതും ഇമ്മിറ്റെറ്റ് ചെയ്യാൻ എല്ലാവർക്കും സാദിക്കും. പക്ഷെ കഥാപാത്രമായി ജീവിക്കാൻ നല്ല കഴിവുള്ള എക്സ്പീരിയൻസുള്ള അഭിനയത്തിനെക്കുറിച്ച് അറിവുള്ള അഭിനയതാക്കൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്, എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ ഇന്ന് നിലവിലുള്ള “സ്ഥിരം വഴിപോക്കന്റെ” വേഷം ചെയ്യുന്ന ആളുപോലും ഈ വേഷം ഭംഗിയാക്കും.അതുകൊണ്ടു ഇന്ദ്രൻസ് ചെയ്തത് മോശമായി എന്നു അർത്ഥമില്ല.

ആഹാ ഗംഭീര observation… മുൻപ് ചെയ്ത ഹാസ്യത്തിന് പ്രാധാന്യമുള്ള വേഷങ്ങൾ ഇവിടെ ആരും കുറച്ചു കണ്ടിട്ടില്ല… അതിൽ പലതും body shaming മുൻനിർത്തി ആണെന്നുള്ള fact മറക്കരുത്… ഈയൊരു home സിനിമയിലൂടെ അല്ല ഇന്ദ്രൻസ് എന്നാ നടന്റെ potential മലയാളികൾ മനസ്സിലാക്കി തുടങ്ങിയത്.. ഈ അടുത്ത് ഇറങ്ങിയതിൽ വളരെ മികച്ച അഭിപ്രായവും വളരെയധികം relate ചെയ്യാനും പറ്റിയ ഒരു ചിത്രം എന്ന നിലയിൽ lead role ചെയ്യുന്ന actor ന്റെ perfomance നു കൂടുതൽ സ്വീകാര്യത ഉണ്ടാകും അതിൽ തെറ്റില്ല… പിന്നെ മുകളിൽ പറഞ്ഞത് പോലെ ഏത് വഴിപോക്കാനും ചെയ്യാം എന്നൊക്കെയുള്ള നിരീക്ഷണം വൻ കോമഡി ആണ് സുഹൃത്തേ തുടങ്ങിയ കമെന്റുകൾ ആണ് ഇദ്ദേഹത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.

Sreekumar R