ഇന്നസെന്റിന്റെ സംസ്ക്കാര ചടങ്ങുകൾ നാളെ, താരത്തിനെ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ സിനിമാലോകം

മലയാള സിനിമയിലെ പ്രിയ ജനനായകനും, എം പി യുമായ ഇന്നസെന്റിനെ അവസാനമായി  കാണാനും, അന്ത്യാഞ്ജലികൾ അർപ്പിക്കാനും സിനിമാലോകവും, ആരാധകരും ഒന്നടങ്കം രാവിലെ 8 മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുകയാണ്, വലിയ ജനസമുദ്ര൦ തന്നെയാണ് അവിടെ എത്തികൊണ്ടിരിക്കുന്നത്. പിന്നീട് മൃദു ദേഹം 11 മണിക്ക്  സ്വന്തം സ്ഥലമായ  ഇരിങ്ങാല കുടയിലേക്ക് കൊണ്ടുപോകും.

വൈകിട്ട് മൂന്നുമണിവരെ ഇരിങ്ങാലക്കുടയിൽ ടൗൺഹാളിൽ പൊതുദർശന൦ ഉണ്ടാകും. അതിനു ശേഷം സ്വ വസതിയിലേക്ക് കൊണ്ടുപോകും. പിന്നീട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്രീഡലിൽ നാളെ രാവിലെ 10 നെ ആണ് സംസ്ക്കാര ചടങ്ങുകൾ നടത്തപെടുന്നത്. കഴിഞ്ഞ ദിവസം  രാത്രി 10 . 30ക്ക്  കൊച്ചിയിലെ സ്വാകാര്യ ശുപത്രിയിൽ ആയിരുന്നു താരത്തിന് അന്ത്യം സംഭവിച്ചത്.

രാത്രിയിൽ ആശുപത്രീയിൽ എത്തിയ മന്ത്രിമാർ ആർ രാജീവ്, ആർ ബിന്ദു തുടങ്ങിയവരാണ് മരണവാർത്ത അറിയിച്ചിരുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് അമേരിക്കയിൽ പോയ അദ്ദേഹം തിരിച്ചെത്തി ന്യുമോണിയുടെ ചികത്സയിൽ ആയിരുന്നു ആശുപത്രിയിൽ എത്തിയിരുന്നത്. ആദ്യം ഐസൊല്യൂഷൻ വാർഡിലും ,പിന്നീട് ഐ സി യു വിലുമായിരുന്നു, കഴിഞ്ഞ ദിവസം രാത്രിയോട് സ്ഥിതി വഷളാവുകയും, അന്ത്യം  സംഭവിക്കുകയും ചെയ്യ്തു. 600  ഓളം സിനിമകളിൽ തന്റേതായ അഭിനയം കാഴ്ച്ചവെച്ച താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി ആരാധകരും, സിനിമാലോകവും ആണ് എത്തുന്നത്.

Suji