Film News

മനോജ് കെ ജയന്റെ ഭാര്യയുടെ അഭിനയത്തിന് ഓസ്‌കാർ തന്നെ വേണമെന്ന് അധിക്ഷേപം! കെ ജി ജയന്റെ  മരണത്തിൽ ആശയുടെ കരച്ചിൽ അഭിനയമല്ലന്ന് ആരാധകർ

കഴിഞ്ഞ ദിവസമാണ് പ്രശസ്‌ത ഗായകനും ,സംഗീത സംവിധായകനും നടൻ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയൻ അന്തരിച്ചത്.അദ്ദേഹത്തിന്റെ വിയോ​ഗം ഏറ്റവും കൂടുതൽ ബാധിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയെയാണ്, മരണ വർത്തയറിഞ്ഞ ആശ വാഹനത്തിൽ നിന്നും ഇറങ്ങിയ ഉടൻ തളർന്ന് വീണ് കരയുന്ന ആശയുടെ വീഡിയോയും ഇതിനോടകം  വൈറലാണ്. കരയുന്ന ആശയെ ആശ്വസിപ്പിക്കാന്‍ മനോജ് കെ ജയനും ഏറെ പ്രയാസപ്പെടുന്നുണ്ട്. നടനും മകൾ കുഞ്ഞാറ്റയും ആശയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാ൦

വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകളാണ്  പ്രത്യക്ഷപ്പെടുന്നത്. മൃതദേഹത്തിന് അരികിൽ ഇരുന്ന് അലറിക്കരഞ്ഞതിന്റെ പേരിലാണ് ആശയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. ഇതൊക്കെയാണ് ഓസ്കാർ അഭിനയം, എന്തൊരു ഓവറാണ്, മരിച്ച് കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്, മനോജിനേക്കാൾ വലിയ നടിയാണ് ഭാര്യ, എന്നിങ്ങനെയാണ്  ആശയെ പരി​ഹസിച്ചുള്ള കമന്റുകൾ.

എന്നാൽ ചിലർ ആശയെ അനുകൂലിച്ചും കമന്റുകൾ കുറിക്കുന്നുണ്ട്. അമ്മായി അച്ഛൻ മരിച്ചിട്ട് അവരിത്രയും സങ്കടപ്പെടണമെങ്കിൽ അത്രയും അവരെ സ്നേഹിച്ച അച്ഛനായിരിക്കണം, ചിലപ്പോൾ അച്ഛനുമായി നല്ല ആത്മബന്ധം  കാണും.ജയന്റെ കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശ ആയിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞിരുന്നുവെന്നും അത്രത്തോളം ആത്മബന്ധം അവർ തമ്മിൽ കാണുമെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നുണ്ട്

Suji