അവസാന നിമിഷവും ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് ഇര്‍ഫാന്‍ ഖാന്‍ യാത്രയായത് !!

Follow Us :

പ്രശസ്ത ബോളിവുഡ് നടൻ ഇർഫാൻ ഖാൻ ഇന്നാണ് മരിച്ചത്, മരിക്കുമ്പോൾ 53 വയസ്സാണ് താരത്തിന് ഉണ്ടായിരുന്നത്, ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.  കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് അന്തരിച്ചത്. ജയ്പൂരിലായിരുന്നു മരണം. നടന്‍ മുംബൈയിലായതിനാല്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

irrfans-0001

ലോക്ക് ഡൗണ്‍ കാരണം യാത്ര മാറ്റുകയായിരുന്നു. തന്റെ അമ്മയുടെ മരണം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, അമ്മയ്ക്ക് വേണ്ടി യാതൊരു കർമങ്ങളും ചെയ്യുവാൻ അദ്ദേഹത്തിന് സാധിച്ചില്ല, തന്റെ അസുഖം ഭേതമായതിനു ശേഷം അമ്മയുടെ കർമ്മങ്ങൾ ചെയ്യുവാൻ ഇരിക്കുകയായിരുന്നു താരം, വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ മരണം, എല്ലാവരും അദ്ദേഹത്തിന്റ മരണ വാർത്തയിൽ ദുഖിതർ ആയിരിക്കുകയാണ്, തന്റെ അവസാന ആഗ്രഹം പോലും നിറവേറാതെയാണ് അദ്ദേഹം ഈ ലോകത്ത് നിന്നുംയാത്ര ആയത്.

irfankhan-passes-awayഅന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും കൂടെയുണ്ടായിരുന്നു. 2018ല്‍ തനിക്ക് എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. 2. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാന്‍ സിംഗ് തോമര്‍(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.