അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഉണ്ണിമുകുന്ദൻ !! അനുഷ്കയോട് ഇഷ്ടം തോന്നാനുള്ള കാരണം

മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്, താരത്തിന് ആരാധികമാരും ഏറെയാണ്, പലപ്പോഴും ഗോസിപ്പുകളിൽ ഉണ്ണി മുകുന്ദൻ…

unni-mukundan-anushka

മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്, താരത്തിന് ആരാധികമാരും ഏറെയാണ്, പലപ്പോഴും ഗോസിപ്പുകളിൽ ഉണ്ണി മുകുന്ദൻ നിറഞ്ഞു നിൽക്കാറുണ്ട്, അതുപോലെ തന്നെ ഉണ്ണിയുടെ വിവാഹ വർത്തക്കായി എല്ലാവരും കാത്തിരിക്കുകയാണ്, ഇപ്പോൾ തനിക്ക് അനുഷ്കയോട് ഇഷ്ട്ടം തോന്നിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദൻ.

unni mukundan

ബാഗമതി എന്ന ചിത്രത്തിലാണ് ഉണ്ണിയും അനുഷ്‌കയും ഒന്നിച്ച് അഭിനയിച്ചത്, സിനിമയിലെ ഇരുവരുടെയും പ്രകടനം പ്രേക്ഷകരെയും അത്രയധികം തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മികച്ച ജോഡി ആയിരുന്നു. ഇതോടെ ഇരുവരുടെയും പേരുകൾ വെച്ച് ഗോസിപ്പുകളും വന്നു. അനുഷ്‌കയ്‌ക്കൊപ്പം വളര്‍ന്നൊരു നടന്‍ ആയിരുന്നു താനെങ്കില്‍ അവരെ വിവാഹം കഴിക്കുമായിരുന്നെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്. നേരത്തെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ നിന്നും അനുഷ്‌കയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഉണ്ണി മുകുന്ദന്‍ മറുപടി പറഞ്ഞത്. ഈ വീഡിയോ വീണ്ടും യൂട്യൂബിലൂടെ വന്നിരിക്കുകയാണ്. അനുഷ്‌കയുടെ വിവാഹം ഇനിയും കഴിയാത്തത് കൊണ്ട് ഉണ്ണിയ്ക്ക്നോക്കാമെന്നും ആരാധകര്‍ പറയുന്നുണ്ട്.

unni mundan anushka shetty

സ്റ്റാര്‍ഡം ആസ്വദിക്കുന്ന നടിയാണ് അനുഷ്‌ക. ബാഗമതി ആദ്യം എനിക്കൊരു കോമേഷ്യല്‍ സിനിമ ആയിരുന്നു. പിന്നെ അനുഷ്‌ക ഷെട്ടി എന്ന നടി ബാഹുബലിയ്‌ക്കെ കഴിഞ്ഞ് അഭിനയിക്കുന്ന സിനിമ ആണെന്നുള്ളത് കൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു. പുരുഷ-സ്ത്രീ ഭേദമന്യേ ഞാന്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്‌കയില്‍ വീണ് പോയി. കുറച്ച് പ്രായം കൂടി പോയി. പ്രായം ഒരു വിഷയമല്ല. എന്നാല്‍ അവരൊരു സൂപ്പര്‍ നായികയാണ്. ഞാനും അതുപോലൊരു ലെവലില്‍ ആയിരുന്നെങ്കില്‍ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു. അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. കെട്ടുകയാണെങ്കില്‍ അനുഷ്‌കയെ പോലെ ഒരാളെ കെട്ടണമെന്ന് ഉണ്ണി നേരത്തെ പറഞ്ഞിരുന്നു,