പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തതില്‍ പിന്നെ അനശ്വരയുടെ മുഖം ഇങ്ങനെയാണ്! ഇതാണ് സത്യം..!!

മലയാള സിനിമയുടെ ഭാവിവാഗ്ദനമാണ് അനശ്വര എന്ന നടി. ബാലതാരം എന്ന ഘട്ടത്തില്‍ നിന്ന് താരം ഇപ്പോള്‍ ഒരു നായികാ പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എവിടെ, ഉദാഹരം സുജാതം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിലും അനശ്വര അഭിനയിച്ചിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവാകുന്ന മലയാള സിനിമ മൈക്കിലും അനശ്വര രാജനാണ് നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അനശ്വരയുടെ ഫോട്ടോഷൂട്ടുകള്‍ മിക്കപ്പോഴും വിവാദങ്ങളില്‍ ചെന്ന് പെടാറുണ്ട്. ഇതിന് മുന്‍പം താന്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയ്ക്ക് താരത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ ഏറെയാണ്.

ഇപ്പോഴിതാ അനശ്വര പ്ലാസ്റ്റിത് സര്‍ജറി ചെയ്തു എന്നും അതിന് ശേഷമാണ് താരത്തിന് ഈ മാറ്റം മുഖത്ത് വന്നതും എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിച്ച് ഇപ്പോള്‍ അനശ്വര തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് . ഇത്തരം വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് താരം പറഞ്ഞിരിക്കുന്നത്. താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല.

മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് അനശ്വര വ്യക്തമാക്കുന്നത്. അനശ്വരയുടെ പെട്ടെന്നുള്ള രൂപമാറ്റമായിരുന്നു പ്രക്ഷകര്‍ക്കിടയില്‍ ഇങ്ങനെ ഒരു പ്രചാരണം ഉണ്ടാവാന്‍ കാരണം എന്നാണ് പൊതുവേയുള്ള അഭിപ്രായം.

 

 

Aswathy