പുറത്ത് നിന്ന് കാണുംപോലെ അല്ല, വീട്ടിനുള്ളിൽ മിക്കപ്പോഴും വഴക്കാണ്!

നിരവധി ആരാധകർ ഉള്ള താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ  ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര  സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്  ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ  വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു. മൂത്ത മകൾ അഹാന നായികയായി മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പൊതു വേദികളിലും റീലിറ്റി ഷോകളിലും കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇത്രയും അംഗങ്ങൾ ഉണ്ടായിട്ടും എല്ലാരും തമ്മിൽ ഭയങ്കര ഒത്തോരുമ ആണെന്ന് പലരും താരത്തിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ താരത്തിന്റെ രണ്ടാമത്തെ മകൾ ഇഷാനി ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ ഞങ്ങൾക്ക് ഭയങ്കര ഒത്തൊരുമ ആണെന്ന് തോന്നുമെങ്കിലും വീട്ടിൽ ഞങ്ങൾ നാല് പേരും മിക്കപ്പോഴും അടിയും പിടിയും ആണെന്നാണ് ഇഷാനി പറഞ്ഞത്. ഒരു സഹോദരന്റെ കരുതലും ഉത്തരവാദിത്വവും വീട്ടിൽ ഉള്ളത് അഹാനയ്ക്ക് ആണെന്നും എന്ത് കാര്യങ്ങളും കോർഡിനേറ്റ് ചെയ്യാൻ അഹാനയ്ക്ക് പ്രത്യേക കഴിവാണെന്നുമാണ് ഇഷാനി പറഞ്ഞത്.

തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത് ബോഡി ഷെയിമിങ് ആണെന്നും താരം പറഞ്ഞു. മിക്കവരും താൻ പുറത്ത് പോകുമ്പോൾ പറയുമായിരുന്നു ഒരുപാട് അങ്ങ് മെലിഞ്ഞിരിക്കുവാണല്ലോ കുറച്ച് കൂടി തടി വേണം എന്നൊക്കെ. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നുമായിരുന്നു. ഇപ്പോൾ അതില്ല. എനിക്ക് തടി വെയ്ക്കാൻ ഇനിയും സമയം ഉണ്ടല്ലോ എന്നുമാണ് ഇഷാനി പറയുന്നത്. ഇശാനി അരങ്ങേറ്റം കുറിച്ച ചിത്രം വൺ മാർച്ച് 26 നു പ്രദർശനത്തിന് എത്തുകയാണ്.

Sreekumar R