‘തിരക്കഥയിലെ ചില പോരായ്മകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍, കണ്ടിരിക്കാവുന്ന നല്ല ഒന്നാംതരം എന്റര്‍ടെയ്‌നര്‍’

‘പുലിമുരുകന്’ ശേഷം വൈശാഖ് ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മോണ്‍സ്റ്റര്‍ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ‘പുലിമുരുകന്‍’ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തിരക്കഥയിലെ ചില പോരായ്മകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍, കണ്ടിരിക്കാവുന്ന നല്ല ഒന്നാംതരം എന്റര്‍ടെയ്‌നര്‍ എന്നാണ് ഇസഹാഖ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

10ലധികം ആളുകൾ ഒരു സിനിമയെ മോശം എന്ന് പറഞ്ഞാൽ, അതിൽ കൂടുതൽ ആളുകൾ ഒരു സിനിമയെ നല്ലത് എന്ന് പറഞ്ഞാൽ, എതിർതൊരഭിപ്രായം പറയാൻ മടിക്കുന്ന, പറഞ്ഞാൽ നമ്മുടെ സിനിമാ നിരീക്ഷണം താഴ്ന്ന ലേബലിലേക്ക് തരം താണു,ബുദ്ധിജീവി കൂട്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു പരിഹസ്യനാവുമോ എന്ന സാധാരണ മലയാളിയുടെ മനോഭാവത്തിൻ്റെ നേർക്കാഴ്ചയാണ് മോൺസ്റ്ററും, റോഷാകും. രണ്ടും മേകിങ്ങിൽ മികച്ചു നിൽക്കുന്ന തിരക്കഥയിൽ അവിടവിടെ മുഴച്ചു നിൽക്കുന്ന എൻ്റർടൈനറാണ്. എന്നാൽ മോൺസ്ററിൽ ലാലിൻ്റെ സ്ഥിരം വേഷങ്ങളുടെ( തടിയിലും താടിയിലും, തലപ്പാവ് ഒഴിച്ചുള്ള ഓവർ കൊട്ട് വരെ) പകർന്നട്ടമായപ്പോൾ കഥയിൽ ഉദയുടെ സ്ഥിരം ഡൽഹി ഏജൻ്റ് ആയപ്പോൾ, ആരാധ കർക്കിടയിലുള്ള അമിത പ്രതീക്ഷ ആയപ്പോൾ, ആർക്കോ തോന്നിയ വിരക്തി മാത്രമാണ് പിന്നീടങ്ങോട്ട് ഡിഗ്രേഡ് തൊഴിലാളികളുടെ ആക്രമണം കൊണ്ട്, അത്ര മാത്രം മോശം സിനിമ ഒന്നുമല്ലാതിരുന്നിട്ടും തകർന്നു പോയത്, എന്നാൽ റോഷാക് മമ്മൂട്ടിയുടെ മുടിയിലും, മുതുകിലും(ശ്രദ്ധിച്ചവർക്ക് അറിയാം),കണ്ണിലും, ചുണ്ടിലും, പല്ലിലും മീശയിലും, എന്തിന് മുഖത്തെ കളറിൽ പോലും വ്യത്യസ്തതയും വ്യക്തതയും ഉള്ളത് കൊണ്ടും, മേകിങ്ങിലെ അന്യായ വ്യതിചലനവും കൊണ്ട് മാത്രം തോന്നിയ “woooh” അഭിപ്രായം പിന്നീടങ്ങോട്ട് ,മനസ്സിലായവനും, ഒന്നും മനസ്സിലാവാതെ ഹൊറർ ചിത്രമാണെന്ന് ആശ്വസിച്ച് മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് മിണ്ടാതിരുന്നവനും വിജയിപ്പിച്ച ചിത്രം.
NB:
തിരക്കഥയിലെ ചില പോരായ്മകൾ കണ്ടില്ലെന്ന് നടിച്ചാൽ,
കണ്ടിരിക്കാവുന്ന നല്ല ഒന്നാംതരം എൻ്റർടെയ്നർ ആണ് monster,
തെറി പറയുന്നവർ മോൺസ്റ്റ്ർ നിങ്ങൾക്ക് ഇഷ്ടപ്പെ ടാ തിരിക്കാൻ ഉള്ള കാരണങ്ങളും കൂടെ ബോഷിപ്പിക്കുക.
ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. ഒരര്‍ത്ഥത്തില്‍ ഭാമിനിയുടെ കഥയാണ് ‘മോണ്‍സ്റ്റര്‍’ എന്നു തന്നെ പറയാം. ആദ്യം മുതല്‍ അവസാനം വരെ ഇത്രത്തോളം പ്രാധാന്യത്തോടെ ഒരു കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നതും ഒരുപക്ഷേ ഇതാദ്യമാവാം. ഭാമിനിയെ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഹണി. സുദേവ് നായര്‍, ജോണി ആന്റണി, ലക്ഷ്മി മാഞ്ചു എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന, സാധിക വേണുഗോപാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ദേവാണ് സംഗീത സംവിധാനം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും സ്റ്റണ്ട് സില്‍വ സംഘട്ടനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. പി.ആര്‍.ഓ -വാഴൂര്‍ ജോസ്.
Gargi