കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്! ഇതിലെ ഇമോഷൻസ് ഭീകരമാണ്; ഭാര്യ രമയെപ്പറ്റി നടൻ ജഗദീഷ് 

തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന വിധമുള്ള  കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസിൽ ഇടം നേടിയ ഒരു കലാകാരനാണ് ജഗദീഷ്.  ​ഗരുഡൻ, ഫാലിമി, നേര് തുടങ്ങിയ സിനിമകൾ സമ്മാനിച്ച വിജയത്തിന് പിന്നാലെ ഇപ്പോൾ താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ‘അബ്രഹാം ഓസ്ലറാണ്’. ജയറാം ടൈറ്റിൽ റോളിലെത്തുന്ന സിനിമയിലെ ജ​ഗദീഷിന്റെ ലുക്കും അഭിനയവും ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെചർച്ചയാകുന്നുണ്ട്ജ ​ഗദീഷിന്റെ രൂപമാറ്റവും പ്രകടനവും ഏറെ വിസ്മയിപ്പിച്ചുവെന്ന് ,ഒപ്പം അഭിനയിച്ച ജയറാം തന്നെ  ഇതിനോടകം പറഞ്ഞ് കഴി‍ഞ്ഞു. അബ്രാഹം ഓസ്ലർ ട്രെയിലർ റിലീസിനുശേഷം ചിത്രത്തിൽ ജ​ഗദീഷ് ഫോറൻസിക്ക് സർ‌ജനാണോയെന്ന സംശയമാണ് പ്രേക്ഷകർക്ക്. കാരണം ആശുപത്രി, പോസ്റ്റുമോർ‌ട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാ​ഗങ്ങ‌ളിലാണ് ജ​ഗദീഷ്  ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജദ​ഗീഷ് നൽകിയ അഭിമുഖത്തിൽ ഈ സിനിമയിൽ ഫോറൻസിക് സർജൻ ആയിട്ടാണല്ലോ അഭിനയിക്കുന്നത് എന്നും . യഥാർത്ഥ ജീവിതത്തിലും ഫോറൻസിക് സർജനുമായി ഏറെ ബന്ധം ഉള്ളയാളല്ലേ. എവിടെയെങ്കിലും ഈ കഥാപാത്രമായിരിക്കുന്ന സമയത്ത് രമ മാമിനെ ഓർത്തിരുന്നോ.എന്ന അവതാരകന്റെ ചോദ്യത്തിനാണ്   ജ​ഗദീഷ് മറുപടി നൽകുന്നത്,

കൂടുതൽ എനിക്ക് കഥാപരമായി പറയാൻ പറ്റില്ല. അല്ലാതെ എനിക്ക് ഒരു ഇമോഷൻ വെച്ചിട്ട് സംസാരിക്കാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്. സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നത് , ഇതിൽ സത്യം എന്താണെന്ന്‌ വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയറിലുള്ള കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

ഒരുകാലത്ത് സ്വതസിദ്ധമായ ചിരി ഉണർത്തുന്ന ഹാസ്യ നായകൻ എന്ന പ്രതിച്ഛായ ആയിരുന്നു ജഗദീഷിന്റെ അടയാളം. ബിരുദാനന്തര ബിരുദധാരിയായ ജഗദീഷിന്റെ കോളേജ് അധ്യാപകനിൽ നിന്ന് സിനിമാ നടനിലേക്കുള്ള മാറ്റം നടനെ ഒരുപാട് സ്വാധീനിച്ചു.  1990 കളിൽ ജഗദീഷ് നായകനായി 50-ലധികം സിനിമകൾ  ചെയ്യ്തിരുന്നു , അക്കാലത്തെ മലയാള സിനിമയിലെ പ്രമുഖ നായകൻമാരിൽ ഒരാളായിരുന്നു ജഗദീഷ്. 380ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചജഗദീഷ്  നായകൻ, ഉപ നായകൻ, വില്ലൻ തുടങ്ങി നിരവധി വേഷങ്ങൾ ഇതിനോടകം ചെയ്യ്തു കഴിഞ്ഞു .  നിരവധി ചിത്രങ്ങളിൽ മോഹൻലാൽ, ജയറാം, മുകേഷ്, സായ്കുമാർ തുടങ്ങിയ അഭിനേതാക്കളുമായി നല്ല സ്‌ക്രീൻ സ്പേസ് പങ്കിട്ടിട്ടുമുണ്ട് ജഗദീഷ്. ഏത് വേഷവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന പുതിയ കാലത്തിനനുസരിച്ച് അടിമുടി മാറിയ ജഗദീഷിനെയാണ് ഇന്ന് സ്‌ക്രീനിൽ കാണാന്‍ സാധിക്കുന്നത്. ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം ഒരു പുതിയ ജഗദീഷിനെയാണ് ഇന്ന് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. നേര് അടക്കമുള്ള സിനിമകളിൽ മികച്ചതും വ്യത്യസ്തവുമായ പ്രകടനമാണ് ജ​ഗദീഷ് ചെയ്തത്. പ്രായത്തിന് അനുസരിച്ച് കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് വിസ്മയിപ്പിക്കുന്ന കാര്യത്തിൽ‌ ജ​ഗദീഷ് മറ്റുള്ള നടന്മാരെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ്.