‘മാര്‍ക്കോ’ സെറ്റില്‍ ജോയില്‍ ചെയ്ത് ജഗദീഷ്!!

Follow Us :

മലയാള സിനിമയില്‍ ആദ്യമായി ഒരു വില്ലനെ കേന്ദ്ര കഥാപാത്രമാക്കിയൊരുങ്ങുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.

ഹനീഫ് അദേനിയാണ് ആക്ഷന്‍ ചിത്രം എഴുതി സംവിധാനം ചെയുന്നത്. ഷരീഫ് മുഹമ്മദും അബ്ദുല്‍ ഗദ്ധാഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യൂബ്‌സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണവും വിതരണവും.

ചിത്രത്തിലൂടെ അഭിമന്യു തിലകന്‍ മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. നടന്‍ ജഗദീഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി റോളുകളില്‍ നിന്നും അടുത്ത കാലത്തായി മികച്ച കാരക്ടര്‍ റോളുകളില്‍ തിളങ്ങുകയാണ് ജഗദീഷ്.

നേര്, ഓസ്ലര്‍, ഗരുഡന്‍, ഫാലിമി തുടങ്ങിയ സമീപകാല സിനിമകളിലെ ജഗദീഷിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘മാര്‍ക്കോ’ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ജഗദീഷ്. നിര്‍മ്മാതാക്കള്‍ താരത്തിനെ സെറ്റിലേക്ക് സ്വീകരിച്ചു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വേഷമായിരിക്കും താരത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് അവകാശവും വന്‍ തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്സ് വിറ്റ് പോയത്. അഞ്ച് കോടിയും 50 ശതമാനം തിയേറ്റര്‍ ഷെയറും നല്‍കിയാണ് ഹിന്ദിയിലെ ഒരു പ്രമുഖ കമ്പനി ചിത്രം സ്വന്തമാക്കിയത്.

Jagadish5
Jagadish5

മിഖായേലിലെ നായകകഥാപാത്രത്തിനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ് വില്ലന്‍ മാര്‍ക്കോയും. നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു. 30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.