ഞാൻ അത് നിഷേധിക്കുന്നില്ല! താനും സൗന്ദര്യയും പ്രണയത്തിലായിരുന്നു, ജഗപതി ബാബു 

സിനിമ ലോകത്തെ തന്നെ ഒരു സൗന്ദര്യ റാണി തന്നെയായിരുന്നു നടി സൗന്ദര്യ, താരത്തിന്റെ മരണം ഇന്നും സിനിമയുടെ ഒരു വിടവ് തന്നെയാണ്, ഇപ്പോൾ നടിയെ കുറിച്ച് ജഗപതി ബാബു പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ശരിക്കും സൗന്ദര്യയുടെ വീട്ടിലെ ഒരു നിത്യ സന്ദർശകൻ ആയിരുന്നു, അന്ന് ഞാൻ പോയതിന്റെ ചില ചിത്രങ്ങൾ പുറത്തു വന്നിരുന്നു ജഗപതി ബാബു പറയുന്നു.

ആ സമയം ഞങ്ങൾ പ്രണയത്തിൽ ആണെന്നുള്ള വാർത്ത വന്നിരുന്നു, അതെ ഞാനും സൗന്ദര്യയും പ്രണയത്തിൽ ആയിരുന്നു, സത്യമുള്ള കാര്യമാണ്, ഞാൻ നിഷേധിക്കുന്നില്ല , ഞാനും അവളുടെ സഹോദരനും നല്ല സുഹൃത്തുക്കൾ ആയിരുന്നു, അങ്ങനെയു൦ ഒരു അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ട്, ജഗപതി ബാബു പറയുന്നു.

ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു. ഒരിക്കൽ ജഗപതി ബാബുവും സൗന്ദര്യയും ഒന്നിച്ചു യാത്ര ചെയ്യ്തിരുന്നു എന്നാൽ അതിൽ ഒരുപാടു പേര് തെറ്റിദ്ധരിച്ചു എന്നും നടൻ പറഞ്ഞിരുന്നു, എന്നാൽ ആ കണ്ടുമുട്ടൽ ഒരു അവിചാരിതമായി ആയിരുന്നു, കണ്ടപ്പോൾ ഞങ്ങൾ കെട്ടിപിടിച്ചു ,പക്ഷെ അതിനു നിരവധി ഗോസിപ്പുകൾ വന്നിരുന്നു എന്നും നടൻ പറയുന്നു.