ക്യാമറക്ക് മുന്നിൽ വരുമ്പോൾ എൻ്റെ പപ്പ അല്ല അത് ജഗതി ശ്രീകുമാറാണ് മകൾ പവിത്ര !!

1500 ൽ അതികം വേഷങ്ങളിലൂടെ മലയാള മനസ്സിൽ ഇടം നേടിയ ജഗതി ശ്രീകുമാർ. ജഗതി അടക്കി വാണിരുന്ന കോമഡിയുടെ സിംഹാസനത്തിൽ ജഗതിക്ക് സമമായി ആരും ഇല്ലെന്ന് തന്നെ പറയാം. വെള്ളിത്തിരയുടെ തിക്കത്തിന്റെ നെറുകയിൽ നിൽക്കവേ ആണ് 2012 ൽ അപകടം പറ്റുന്നതും വീൽചെയറിൽ ജീവിതം തള്ളി നീക്കേണ്ടി വരുന്നതും. ഇപ്പോൾ ആ സംഭവത്തെക്കുറിച്ചും വീട്ടിലെ വിശേങ്ങളും സിനിമ ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് താരത്തിനെ മകൾ പവിത്രയും ഭാര്യ ശോഭയും എത്തിയിരിക്കുന്നത്. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ.

സിവി മാത്യു എന്ന അടുത്ത കൂട്ടുകാരൻ വിളിച്ചു പറയുമ്പോൾ ആണ് അപകട വിവരം അറിയുന്നത് പക്ഷെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് ഇത്ര ഉരുതരമാണെന്ന് അറിയുന്നത് തന്നെ. അത് ഞങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളാണ്. അച്ഛനും അമ്മയും തമ്മിൽ ഇപ്പോൾ വിവാഹിതർ ആയവരെ പോലെ ആണെന്നും ആണ് പവിത്ര പറയുന്നത്. പപ്പ ഇപ്പോൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ആണ് കുടുംബം എന്ജോയ് ചെയ്ത തുടങ്ങിയത്. നമ്മൾ പാട്ടെല്ലാം പാടുമ്പോൾ കൂടെ പാടാറുണ്ട് ചില ഭാവങ്ങൾ കാണിക്കാറുണ്ട്. എന്തായാലും ക്യാമറക്ക് മുന്നിൽ വരുമ്പോൾ എൻ്റെ പപ്പ അല്ല അത് ജഗതി ശ്രീകുമാറാണ് എന്നാണ് മകൾ പറയുന്നത്.

പത്ത് വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുകയാണ്. ഈ അതുല്യ കലാ പ്രതിഭയുടെ സാനിധ്യം സിബിഐ ഫൈവിൽ ഉണ്ടെന്നത് നമ്മളെ കുളിരണിയിക്കുന്ന വാർത്തയാണ്.

Rahul