‘ജയിലർ’ വരുത്തിവെക്കുന്ന വിന!ടിക്കറ്റ് എടുക്കുന്ന ചിത്രമല്ല പ്രേക്ഷകർ കാണുന്നത്, സിനിമ മാറിപ്പോകുന്നു എന്ന് പരാതി

ഇപ്പോൾ തീയറ്ററുകളിൽ ജയിലർ  വിളയാട്ടം ആണ്, തമിഴ് ജയിലറിനോടൊപ്പം , ഇപ്പോൾ മലയാളം ജയിലറും തീയ്റ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്, എന്നാൽ ഇപ്പോൾ ചിത്രത്തിൻെറ പേരിൽ പ്രേക്ഷകർ പരാതി പറയുകയാണ്, തങ്ങൾ പൈസ കൊടുത്തു ടിക്കറ്റ് എടുക്കുന്ന ചിത്രമല്ല തീയറ്ററിൽ കാണാൻ സാധിക്കുന്നത്, രണ്ടു ചിത്രങ്ങളും ഒരേ തീയറ്ററിൽ പ്രദര്ശിക്കുമ്പോൾ ആണ് പ്രേക്ഷകർക്ക് ഈ ആശയകുഴപ്പമെത്തുന്നത്.

രണ്ടു ചിത്രങ്ങളും ഓടുന്ന തീയിട്ടറുകളിൽ ആണ് ഇപ്പോൾ പ്രേക്ഷകർ ബുദ്ധിമുട്ടുന്നത്, ഇപ്പോൾ ഇതൊരു പരാതിയായി മാറുകയാണ്. ഇതിപ്പോൾ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്നവർക്കും,അല്ലാതെ തീയറ്ററിൽ വന്നു ടിക്കറ്റ് എടുക്കുന്നവർക്കും അബദ്ധം ഉണ്ടാകുന്നു, ടിക്കറ്റ് എടുത്തു സിനിമ കാണുമ്പൊൾ ആണ് ചിത്രം മാറിപ്പോയി എന്ന് അവർക്ക് മനസിലാകുന്നത്.

ജയിലർ വരുത്തി വെക്കുന്ന വിന  എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. രജനി കാന്തിന്റെ  തമിഴ് ജയിലർ ഓഗസ്റ്റ് 10 നും ധ്യാൻ ശ്രീനിവാസൻ നായകനായ മലയാളം ജയിലർ ഓഗസ്റ്റ് 18 നും ആണ് റിലീസ് ആയത്. എന്നാൽ മുൻപ് രണ്ടു ചിത്രങ്ങളും ഒരുപോലെ ആയിരുന്നു റിലീസ് ആക്കാൻ തീരുമാനിച്ചത്, എന്നാൽ അത് പിന്നീട തീയതി മാറ്റുക ആയിരുന്നു മലയാളം ജയിലർ, എന്നാൽ ഇപ്പോൾ വീണ്ടും പേര് സാമ്യം കൊണ്ട് പ്രേക്ഷകർ ആശങ്കയിൽ ആകുകയും, ഒപ്പം അവർ പരാതി പെടുകയും ചെയ്യുകയാണ്.

 

Suji