ആ സെ, ക്സ് സീൻ ഷൂട്ട് ചെയ്യുമ്പോൾ മുറി നിറയെ ആളുകൾ ആയിരുന്നു

വളരെ കുറഞ്ഞ സമയം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ഭൂമി. ആദ്യം താരം നല്ല തടിച്ച് ആയിരുന്നു അഭിനയത്തിലേക്ക് വന്നത്. എന്നാൽ കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം തടി കുറച്ച് പുത്തൻ മേക്കോവറിൽ ആണ് പിന്നീട് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഭൂമിയുടെ ഈ മേക്കോവർ വലിയ രീതിയിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. എങ്ങനെ ആണ് ഇത്ര പെട്ടന്ന് ഇത് പോലെ ശരീര ഭാരം കുറച്ചത് എന്ന ചോദ്യവും ആരാധകരിൽ നിന്ന് വന്നിരുന്നു. എന്നാൽ കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു വീട്ടിലെ ആഹാരം മാത്രം കഴിച്ചുമാണ് താൻ തന്റെ ശരീരഭാരം കുറച്ചത് എന്ന് ഭൂമി തന്നെ പറഞ്ഞിരുന്നു.

ബോളിവുഡിൽ വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയ താരം ഒരു വെബ് സീരീസിലും അഭിനയിച്ചിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത നെറ്ഫ്ലിക്സ് ആന്തോളജി ലസ്റ്റ് സ്റ്റോറിയിൽ ആണ് താരം അഭിനയിച്ചത്. ഇതിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ലൈം,ഗിക രംഗം ചിത്രീകരിച്ചതിനെ കുറിച്ച് ഇപ്പോൾ ഭൂമി തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ സീരീസിൽ ഞാൻ വീട്ടുവേലക്കാരിയുടെ വേഷമാണ് ചെയ്യുന്നത്. വീട്ടിലെ ഗൃഹനാഥനുമായി അവിഹതം പുലർത്തുന്ന വീട്ടുവേലക്കാരിയുടെ കഥയാണ് പറയുന്നത്. ഗൃഹനാഥനായി എത്തിയത് നീൽ ആയിരുന്നു. അതിൽ ഞങ്ങളുടെ ഒരു ഇന്റിമേറ്റ് സീൻ ഉണ്ടായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായ ഒരു ഷൂട്ട് ആയിരുന്നു അത്. എന്റെ പരമാവധി നഗ്‌നത പ്രദർശിപ്പിച്ച് ആയിരുന്നു ആ രംഗം ഷൂട്ട് ചെയ്തത്. ആ രംഗം എടുക്കുന്നതിന് മുൻപ് ഞാനും നീലും സംവിധായകനും കൂടി വിശദമായി സംസാരിച്ചിരുന്നു. ഒരു രതിമൂര്ച്ഛയുടെ രംഗം ആയിരുന്നു അപ്പോൾ ഷൂട്ട് ചെയ്തത്. ഞങ്ങളെ രണ്ടു പേരെയും മാക്സിമം കംഫർട്ട് ആക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നു. എന്നാൽ എനിക്ക് ആശങ്ക ആയിരുന്നു. കാരണം ഒരു മുറി നിറയെ ആളുകൾ ആയിരുന്നു ആ രംഗങ്ങൾ ഒക്കെ ഷൂട്ട് ചെയ്തപ്പോൾ എന്നുമാണ് ഭൂമി പറയുന്നത്.

Devika Rahul