Categories: Film News

രജനീകാന്തിന് പിന്നാലെ നെല്‍സണും ലാഭവിഹിതവും ആഢംബരകാറും!! ജയിലറിന്റെ വിജയം ആഘോഷിച്ച് സണ്‍ പിക്‌ചേഴ്‌സ്

ജയിലര്‍ സിനിമയുടെ വന്‍വിജയം ആഘോഷിക്കുകയാണ് കോളിവുഡ് ലോകം.
കോളിവുഡിന്റെ ചരിത്രം തിരുത്തിയിരിക്കുകയാണ് രജനീകാന്ത് ചിത്രം ജയിലര്‍. ചിത്രത്തിന്റെ വന്‍ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്സ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ പങ്ക് രജനികാന്തിന് സമ്മാനിച്ചിരുന്നു. അതുമാത്രമല്ല എന്നാല്‍ രജനികാന്തിന് മാത്രം സമ്മാനം നല്‍കി ആഘോഷം അവസാനിപ്പിക്കാന്‍ സണ്‍ പിക്‌ചേഴ്‌സ് ഒരുക്കമല്ല.

ജയിലര്‍ സിനിമയുടെ വന്‍ വിജയത്തില്‍ അതീവ സന്തോഷവാനാണ് സണ്‍ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരന്‍. രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടി രുപയുടെ ചെക്കും കൈമാറിയത്. പ്രതിഫലമായി 110 കോടി രൂപ നേരത്തെ കൈമാറിയതിന് പിന്നാലെയാണ് ജയിലര്‍ സിനിമയുടെ ലാഭവിഹിതവും അദ്ദേഹം താരത്തിന് സമ്മാനിച്ചത്. അതുമാത്രമല്ല ബിഎംഡബ്ല്യു എക്‌സ് 7 സീരിസിലെ ആഡംബര കാറും നിര്‍മ്മാതാവ് രജനിക്ക് സമ്മാനിച്ചു.


ചിത്രത്തിന്റെ വന്‍ വിജയത്തിനായി അഹോരാത്രം പണിയെടുത്ത സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും കലാനിധി മാരന്‍ സമ്മാനം നല്‍കിയിരിക്കുകയാണ്.
ലാഭവിഹിത തുകയുടെ ചെക്കും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ Porsche Macan S കാറും നെല്‍സണ്‍ പ്രൊഡ്യൂസര്‍ കൈമാറി.

നായകനും സംവിധായകനും സമ്മാനം നല്‍കിയ വിവരം സണ്‍പിക്‌ചേഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സണ്‍ പിക്‌ചേഴ്‌സിന്റെ് സര്‍പ്രൈസ് ഗിഫ്റ്റ് എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


ബി.എം.ഡബ്ല്യു എക്‌സ് 7, ബി.എം.ഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് എക്‌സ്7 ആണ് രജനികാന്ത് തിരഞ്ഞെടുത്തത്. കലാനിധി മാരന്‍ കാറിന്റെ താക്കോല്‍ രജനികാന്തിന് കൈമാറുന്നതിന്റെ വീഡിയോ സണ്‍ പിക്‌ചേഴ്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിലവില്‍ ജയിലറിനായി 210 കോടി രൂപ പ്രതിഫലം ലഭിച്ചതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനും രജനീകാന്ത് ആയി.

ജയിലര്‍ ബോക്സോഫീസില്‍ വന്‍ കളക്ഷന്‍ നേടിക്കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ചിത്രം 22 ദിവസത്തിനുളളില്‍ ഇന്ത്യയില്‍ തന്നെ ഇതുവരെ നേടിയത് 328 കോടിയിലധികമാണ്. ആഗോള തലത്തില്‍ ചിത്രം 525 കോടിയാണ് നേടിയത്.

Anu