ശ്രീതുവിനോട് ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോയെന്ന് ജാൻമണി; വന്നത്  അർജുനും ശ്രീതുവിനും പണികൊടുക്കാനോ? 

Follow Us :

മുൻ മത്സരാര്ഥികളുടെ റീഎൻട്രിയാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് ആദ്യം എത്തിയത് ജാന്മണിയായിരുന്നു. പിന്നാലെ യമുനയും എത്തി. വളരെ സന്തോഷത്തോടെയാണ് ഇരുവരെയും വീട്ടിൽ ഉള്ളവർ സ്വീകരിച്ചത്.  എന്നാൽ ജാൻമണി പറഞ്ഞ ചില കാര്യങ്ങൾ ബി​ഗ് ബോസ് വീട്ടിൽ ഒരു ചർച്ചയ്ക്ക് തന്നെ കാരണമായി. ശ്രീതുവിനോട് ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോ എന്ന് ജാൻമണി പറഞ്ഞിരുന്നു. എന്നാൽ ശ്രീതുവിന് ജാന്മണി പറഞ്ഞത് അത്ര ഇഷ്ടമായില്ല. ശ്രീതു ഇക്കാര്യം അർജുനോട് പറയുന്നുമുണ്ട്.  എന്നാൽ അമ്മ വന്നപ്പോൾ പറഞ്ഞത് കണ്ട് കാണും. അതാകും അങ്ങനെ പറഞ്ഞത് എന്നാണ് അർജുൻ പറയുന്നത്. എന്നാൽ ശ്രീതുവിന് ഇത് കേട്ടിട്ടും അക്കാര്യം മനസ്സിൽ നിന്ന് പോയില്ല. ഇത് വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുകയായിരുന്നു. ജാൻമണി പുറത്തായി പോയപ്പോൾ അർജുനെതിരെ സംസാരിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷം തനിക്ക് അർജുൻ അറിയാമെന്നും അർജുൻ ഫേക്ക് ആയിട്ടാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ നിൽക്കുന്നതെന്നും യഥാർത്ഥ അർജുൻ അങ്ങനെയല്ല എന്നൊക്കെ ജാന്മണി പറഞ്ഞിരുന്നു. ഹൗസിൽ അർജുനുമായുണ്ടായ ചില പ്രശ്നങ്ങൾ കാരണം ജാന്മണിക്ക് അർജുനോട് ദേഷ്യമുണ്ടായിരുന്നു. അത് കഴിഞ്ഞ ദിവസം ഹൗസിൽ എത്തിയപ്പോഴും പ്രകടിപ്പിച്ചിരുന്നു. ജർമനി വന്ന ഉടനെ ഏവരെയും കെട്ടിപ്പിടിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒന്നും സംസാരിക്കാതെ അർജുനെ മനഃപൂർവ്വം ഒഴിവാക്കുന്നതും കാണാമായിരുന്നു. അർജുനോടുള്ള ദേഷ്യമാകാം ശ്രീതുവിനോടും ജാന്മണി കാണിച്ചത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്

അതേസമയം ബി​ഗ് ബോസ് വീട്ടിൽ അർജുനും ശ്രീതുവും തമ്മിൽ നല്ല ബന്ധമാണ്. ഇരുവരും പ്രണയത്തിലാണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.  എന്നാൽ അർജുനുമായുള്ള ബന്ധം തനിക്ക് ഇഷ്ടമല്ലെന്ന് ശ്രീതുവിന്റെ അമ്മ ബിബി വീട്ടിലേക്ക് വന്നപ്പോൾ ശ്രീതുവിന് സൂചന നൽകിയതാണ്. രാത്രി ​ നേരത്തെ കിടന്ന് ഉറങ്ങണം എന്നായിരുന്നു ശ്രീതുവിനോട് അമ്മ പറഞ്ഞത്. ‘അമ്മ പറഞ്ഞ ആ കാര്യമാണ് ജാന്മണി ഇപ്പോൾ ശ്രീതുവിനെതിരെ ഉപയോഗിച്ചത്.  എന്നാൽ അമ്മ വന്ന് പോയതിന് ശേഷവും ശ്രീതു അർജുനുമായുള്ള സൗഹൃദം തുടരുകയാണ്. ഇപ്പോൾ ജാൻമണി വന്ന് ഇതേ കാര്യം പറഞ്ഞത് എന്തുകൊണ്ടാവും, അർജുനെയാണോ ജാൻമണി ലക്ഷ്യമിട്ടത്, എന്താണ് ജാൻമണിയുടെ മനസ്സിൽ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.  ഷോ ഫൈനലിലേക്ക് അടുത്തതോടെ അർജുനും ശ്രീതുവും ഹൗസിൽ തുടരുകയും സിജോ നോറ തുടങ്ങിയ മത്സരരാതികൽ പുറത്താക്കുകയും ചെയ്തതോടെ കോംബോ മാത്രം കണ്ടന്റ് ആക്കിയ ഇരുവർക്കും എന്ത് യോഗ്യതയാണ് ഫൈനലിലേക്ക് ഏതാണെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.  ജാൻമണി ഹൗസിൽ എത്തിയതിന് ശേഷമായിരുന്ന യമന എത്തിയത്. ഗാർഡൻ ഏരിയയിൽ ഒരു ഗിഫ്റ്റ് ബോക്സിനകത്ത് ആയിരുന്നു യമുനവീട്ടിലേക്ക് വന്നത്. ​അതേസമയം ബി​ഗ് ബോസ് മലയാളം സീസൺ അവസാന ഘട്ടത്തിലേത്ത് എത്തിയിരിക്കുകയാണ്. ആരായിരിക്കും ആ വിജയി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ശക്തരായ മത്സരാർത്ഥികളെല്ലാം പുറത്തായത്തോടെ ഷോ കാണാൻ പോലുമിപ്പോൾ ആർക്കും താത്പര്യമില്ല എന്നതാണ് സത്യം.  ടോപ്പ് ഫൈവിൽ ഉണ്ടാവുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥികളായിരുന്നു പുറത്തായവരിൽ പലരും. ഇനി ബി​ഗ് ബോസ് വീട്ടിൽ ആറ് മത്സരാർത്ഥികളാണ് ഉള്ളത്.  ഋഷി, അഭിഷേക്, ജാസ്മിൻ, ജിന്റോ, ശ്രീതു, അർജുൻ എന്നിവരാണ് ബി​ഗ് ബോസ് വീട്ടിൽ ഉള്ള ആറ് മത്സരാർത്ഥികൾ.

കഴിഞ്ഞ സീസണുകളിൽ ആരായിരിക്കും വിജയിക്കുക എന്ന് അവസാന ഘട്ടം ആകുമ്പോഴേക്കും പ്രേക്ഷകർക്ക് ഊഹിക്കാൻ പറ്റുമായിരുന്നു. എന്നാൽ ഇത്തവണ ആരായിരിക്കും എന്ന് ഒരു സൂചന പോലും ഇല്ല. ജാസ്മിൻ ജിന്റോ എന്നിവരുടെ പേരുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉയർന്നുകേൾക്കുന്നത്.