fbpx

‘ജയിലര്‍’ കാണണം! ജപ്പാനില്‍ നിന്ന് ചെന്നൈയിലെത്തി ദമ്പതികള്‍


കാത്തിരിപ്പിനൊടുവില്‍ രജനീകാന്ത് ചിത്രം ജയിലര്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വന്‍ ആഘോഷമാണ് തമിഴകത്ത് നടക്കുന്നത്. മലയാളി ആരാധകരും മോഹന്‍ലാലിനെ കണ്ട ആഘോഷത്തിലാണ്. ആദ്യ ഷോ കഴിഞ്ഞതു മുതല്‍ ജയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലാലേട്ടന്റെ മാത്യൂസിന് വന്‍ സ്വീകരണമാണ് സോഷ്യലിടത്ത് ലഭിക്കുന്നത്. താരത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

ഇപ്പോഴിതാ ജയിലര്‍ കാണാനെത്തിയ രജനീഫാന്‍സ് ദമ്പതികളാണ്. ജപ്പാനില്‍ നിന്നെത്തിയ ജാപ്പനീസ് ദമ്പതികളാണ് സോഷ്യലിടത്ത് വൈറലാതുന്നത്. ജയിലര്‍ കാണാനായി ജപ്പാനില്‍ നിന്നും ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ് രജനീ ഫാന്‍സായ ദമ്പതികള്‍.

ഹസുഡ ഹിഡെതോഷിയും ഇയാളുടെ ഭാര്യ യസുഡ സട്സുകിയുമാണ് ആ കടുത്ത രജനീഫാന്‍സ്. ജപ്പാനിലെ ഒസാക്കയില്‍ നിന്നാണ് ഇവര്‍ ജയിലര്‍ കാണാന്‍ ചെന്നൈയിലെത്തിയത്.

തിയറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയ ശേഷം ആവേശം പങ്കുവെക്കുന്ന ഇവരുടെ വിഡിയോ വൈറലായിരിക്കുകയാണ്. ജപ്പാനിലെ രജനീകാന്ത് ഫാന്‍ ക്ലബ് നേതാവാണ് ഹിഡെതോഷി. ഹോട്ടല്‍ മാനേജരായി ജോലി നോക്കുകയാണ് ഹസുഡ. രജനീകാന്ത് സിനിമകള്‍ ആഘോഷമാക്കാന്‍ ഇടയ്ക്കിടെ ചെന്നൈയിലേക്ക് എത്താറുണ്ട്.

രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ എത്തി ദമ്പതികള്‍ സൂപ്പര്‍താരത്തിനെ നേരില്‍ കണ്ടിരുന്നു. 2002ല്‍ ലിങ്ക സിനിമയുടെ റിലീസിനിടെയാണ് ആദ്യമായി ഇവര്‍ ആരാധനാപാത്രത്തിനെ കാണുന്നത്. അത് മറക്കാനാവാത്ത നിമിഷമാണ് എന്നാണ് ഹസുഡ പറയുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം തിയ്യേറ്ററിലെത്തിയ രജനീകാന്ത് ചിത്രമാണ് ജയിലര്‍. അണ്ണാത്തെയാണ് ഒടുവിലെത്തിയ രജനികാന്ത് ചിത്രം. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. തമന്നയാണ് ചിത്രത്തില്‍ നായികയാവുന്നത്. വിനായകനാണ് വില്ലന്‍. രമ്യ കൃഷ്ണന്‍, സുനില്‍, മിര്‍നാ മേനോന്‍, വസന്ദ് രവി തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

×