ബോണസ് പോയിന്റുകൾ റിഷിയ്ക്ക് വേണ്ടി വിട്ടുകൊടുത്ത് ജാസ്മിൻ; എന്തായിരിക്കും പുതിയ ഗെയിം പ്ലാൻ? 

Follow Us :

എഴുപതിഅഞ്ചാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ബോണസ് പോയിന്റുകൾ നേടാനുള്ള അവസാനത്തെ ടാസ്ക്കാന് നടന്നത്. ഡെൻ ടീമിൽ നിന്നും നന്ദന ടാണൽ ടീമിൽ നിന്നും അപ്സര നെസ്റ്റ് ടീമിൽ നിന്നും ജാസ്മിൻ പീപിൽസ് ടീമിൽ നിന്നും നോറ എന്നിവരാണ് ടാസ്കിൽ മത്സരിച്ചത്. അവസാനം ടാസ്കിൽ വിജയിച്ചത് ഡെൻ ടീം ആയിരുന്നു. എല്ലാവരും ടിക്കറ്റ് ഫിനാലെ സ്വന്തമാക്കാൻ ഉള്ള ടാസ്ക്ക് വിജയിക്കാനുള്ള പരിശ്രമത്തിലൊക്കെയാണെങ്കിൽ കഴിഞ്ഞദിവസം അൻസിബ പറയുന്നുണ്ടായിരുന്നു തനിക്ക് ടിക്കറ്റ് ഫിനാലയിലൂടെ ഫൈനലിലേക്ക് എത്തേണ്ട എന്നും എല്ലാ നോമിനേഷനിലും വന്നിട്ട് ഫൈനലിൽ എത്തിയാൽ മതിയെന്നും. പുറത്തു തനിക്ക് അത്യാവശ്യം ഫാൻസ് ഒക്കെ ഉണ്ടെന്നു മനസ്സിലാക്കിയത് കൊണ്ടുള്ള ഒരു ഓവർ കോൺഫിഡൻസ് പോലെയാണ് അൻസിബയുടെ സംസാരത്തിൽ നിന്നും തോന്നിയത്. ഫാമിലി വീക്ക് കഴിഞ്ഞശേഷം കുറച്ചു മത്സരാർത്ഥികൾ ഇതുപോലെ ഓവർ കോൺഫിഡൻസ് കാണിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. അൻസിബേ കൂടാതെ അതിലൊരാൾ അഭിഷേകാണ്. കാരണം എപ്പിസോഡ് ന്റെ ഒരു 65  ഓളം ദിവസങ്ങളിൽ ഫുൾ സൈലന്റ് ആയിരുന്നു അഭിഷേക്. എന്നാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് ആക്ടീവായി വരുന്ന അഭിഷേകിനെയും ഇപ്പോൾ കാണാം.

അത്തരത്തിലൊന്നാണ് ജയിൽ നോമിനേഷനിടെ അഭിഷേകും ജാസ്മിനും ഒക്കെ തമ്മിൽ ഉണ്ടായ തർക്കം. സാധാരണ ടാസ്കുകളും പിന്നീട് ആ ടാസ്കിനെക്കുറിച്ചുള്ള ചർച്ചകളും മാത്രമാണ് എപ്പിസോഡുകളിൽ നടന്ന് പോകാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ജയിൽ നോമിനേഷൻ വന്നതോടെ മത്സരർഥികൾ തമ്മിലുള്ള ശക്തമായ വാക്വാദങ്ങളും വഴക്കുകളുമൊക്കെ കാണാൻ സാധിച്ചു. അഭിഷേക്, ശ്രീധു, നോറ എന്നിവരെയാണ് മറ്റ് മത്സരാർത്ഥികൾ ജയിലിലേക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിൽ ശ്രീധുവിനും അഭിഷേകിനും അഞ്ച് വോട്ടുകൾ വീതം ലഭിച്ചു. പിന്നാലെ ഇരുവരിലും ജയിലിലേക്ക് പോകാൻ അർഹതയില്ലാത്തവർ ആരാണെന്ന് ഉള്ളത് ഒരു മിനിറ്റ് നേരം സംസാരിക്കാൻ ബിഗ് ബോസ് നിർദ്ദേശം നൽകുകയും ചെയ്തു. പിന്നീട് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ അഭിഷേക് ജയിലിലേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെ നോറയും അഭിഷേകുമാണ് ജയിലിലേക്ക് പോയത്. ജയിൽ നോമിനേഷനിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതിന് ഭാഗമായി നടന്ന തർക്കം ഏറെനേരം നീണ്ടു നിന്നു. തുടക്കത്തിൽ സിജോയും അപ്സരയും ജാസ്മിനും അഭിഷേകും തമ്മിൽ നടന്ന തർക്കം പിന്നീട ജാസ്മിനും അഭിഷേകിലേക്കും ജാസ്മിനിലേക്കും ഒതുങ്ങുന്നതാണ് കണ്ടത്. അപ്സരയും ജാസ്മിനും സിജോയും അഭിഷേകിനെതിരെ  നിന്നപോപോൾ അൻസിബയും ഋഷിയുമാണ് അഭിഷേകിനെ സപ്പോർട് ചെയ്ത നിന്നത്.

അഭിഷേക് ഹൗസിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നില്ല പ്രതികരിക്കുന്നില്ല എന്നൊക്കെയാണ് ഏവരും അഭിഷേകിനെതിരെ ഉപയോഗിച്ചത്. ആവശ്യമുള്ളിടത്തെ ഞാൻ പ്രതികരിക്കൂ, എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള ആളുകളോട് ആണ് ഞാൻ സംസാരിക്കുന്നത്, ഇവിടെ എല്ലാവരും എനിക്ക് ഒരുപോലെ അല്ല. ജാസ്മിനോട് ഞാൻ കൂടുതൽ സംസാരിക്കാറില്ല. എനിക്ക് അവളുടെ പല ക്യാരക്ടറുകളും എനിക്ക് ഇഷ്ടമില്ലാത്തത് തന്നെയാണ് അതിന് കാരണം എന്നൊക്കെയാണ് അഭിഷേക് പറഞ്ഞത്. ഇഷ്ടമില്ലാത്തവരോട് സംസാരിക്കില്ലെങ്കിൽ ബി​ഗ് ബോസ് വീടിന്റെ പടി കടന്ന് അഭിഷേക് വരരുതായിരുന്നുവെന്നും ജാസ്മിനും പറയുന്നുണ്ട്. അതോടെ അഭിഷേക് ഗബ്രിയുടെ പേര് പറഞ്ഞ് ജാസ്മിനെ പ്രൊവോക്ക് ചെയ്യുകയുണ്ട്. ബോണസ് പോയിന്റുകൾ ലഭിക്കാനുള്ള ടാസ്കുകളെല്ലാം അവസാനിച്ചതോടെ ടീമ് നെസ്റ്റ് ആണ് ടാസ്കുകളിലെല്ലാം വിജയിച്ച് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത്. എന്നാൽ ഒരാൾക്ക് മാത്രമാണ് ബോണസ് പോയിന്റുകൾ നേടാൻ അവസരം ലഭിക്കുന്നതെന്നും  അത് തീം അംഗങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുമാണ് ബിഗ്ഗ്‌ബോസ് അറിയിച്ചത്. അതോടെ അഭിഷേക് ജാസ്മിൻ ഋഷി അർജുൻ എന്നിവർ തമ്മിൽ വാശിയേറിയ ചർച്ചയാണ് നടക്കുന്നത്. ജാസ്മിനും ഋഷിയും അഭിഷേകും ബോണസ് പോയിന്റുകൾ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നപ്പോൾ അർജുൻ താൻ ഫൈനലിലേക്ക് എത്തുമെന്നുള്ള കാര്യത്തിൽ തനിക്ക് കോൺഫിഡൻസ് ഇല്ല, പേടിയാണ് അതുകൊണ്ട് ബോണസ് പോയിന്റുകൾ തനിക്ക് വേണമെന്ന് പറഞ്ഞു നിൽക്കുന്നതാണ് കണ്ടത്. പരസ്പ്പരം ആരും വിട്ടുകൊടുക്കില്ലെന്ന് കണ്ടതോടെ കഷ്ടപ്പെട്ട് നേടിയ പോയിന്റുകൾ കളയാൻ പറ്റാത്തതുകൊണ്ട് ഋഷിക്ക് കൊടുക്കുകയാണെന്ന അന്തിമ തീരുമാനത്തിൽ എത്തുകയായിരുന്നു ഏവരും. തനിക്ക് ആരും പോയിന്റുകൾ തരില്ലെന്ന് മനസ്സിലാക്കിയതോടെയാകണം ആദ്യം തന്നെ ജാസ്മിൻ പിന്മാറിയത്, പിന്നീട അർജുനും അഭിഷേകും ഋഷിയെ സപ്പോർട്ട് ചെയ്യുകയായിരുന്നു.  ജാസ്മിനും അർജുനും അഭിഷേകിന് കൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടും കഷ്ടപ്പെട്ട് നേടിയ ബോണസ് പോയിന്റുകൾ വെറുതെ കളയാൻ താല്പര്യമില്ലാത്തതുകൊണ്ടും ഋഷിയുടെ പേര് പറയുകയായിരുന്നു. അതോടെ ബോണസ് പോയിന്റുകൾ ഋഷി സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഹൗസിൽ നടന്നത്.