ജാസ്മിൻ തന്നെ വഞ്ചിച്ചു, വെളിപ്പെടുത്തലുമായി അഫ്‌സൽ

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ജാസ്മിൻ ഷോയിൽ കയറി ആദ്യ ആഴ്ചമുതൽ വിവാദങ്ങളും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിനുമായി നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന അഫ്‌സല്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നാണ് അഫ്‌സല്‍ വീഡിയോയിലൂടെ പറയുന്നത്. മാത്രമല്ല ഗബ്രി ഷോയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ താൻ ഗബ്രിക്ക് മെസേജ് അയച്ചിരുന്നു അതൊന്നു നോക്കാൻ പോലും അയാൾ കൂട്ടാക്കിയില്ലെന്നും അഫാസ്ല ആരോപിച്ചിരുന്നു.അതേസമയം നേരത്തെയും അഫ്‌സല്‍ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പറഞ്ഞിരുന്നതാണ്.

അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ അഫ്‌സലിന്റെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അഫ്‌സലിന്റെ വീഡിയോ മുന്നോട്ട് വെക്കുന്ന ചില ചോദ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് കുറിപ്പില്‍. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഇന്ന് ജാസ്മിന്റെ പ്രതിശ്രുത വരൻ അഫ്സൽ ലൈവിൽ പറഞ്ഞ കാര്യങ്ങൾക്കിടെ ആ പാവം, ജാസ്മിനോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ജാസ്മിൻ ഹൗസിനകത്തു ആയത് കൊണ്ട് അവൾക്ക് ഉത്തരം നൽകാൻ സാധിക്കില്ല.

എന്നാൽ എല്ലാം തികഞ്ഞ ജാസ്മിൻ ഫാൻസിനു അതിനുള്ള ഉത്തരം നൽകാനുള്ള ബാധ്യത ഉണ്ട്. ജാസ്മിന് വേണ്ടി മണിക്കൂറിൽ 10 വീതം പോസ്റ്റ്‌ ഇടുന്ന ഡൈ ഹാർഡ് ഫാൻസ്‌ ഇതിനുള്ള ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 1. ഒരിക്കലും അഫ്സലിന്റെ പേര് പറയില്ലെന്ന് ഉറപ്പു പറഞ്ഞിട്ടും ഒന്നാമത്തെ ആഴ്ചയിൽ തന്നെ ഗബ്രിയോട് അഫ്സലിനെ കുറിച്ച് പറഞ്ഞത് എന്തിനായിരുന്നു? 2. കേവലം ഒരു ഫ്രണ്ട്ഷിപ് മാത്രമല്ല. വളരെ ഇന്റിമേറ്റ് റിലേഷൻഷിപ് അഫ്സലുമായി ജാസ്മിന് ഉണ്ടെന്നും വിവാഹിതരാവാൻ പരസ്പര സമ്മതം അറിയിച്ചിട്ടുണ്ട് എന്നിരിക്കെ മതവും വീട്ടുകാരും എതിരല്ലെങ്കിൽ ഗബ്രിയെ വിവാഹം കഴിച്ചേനെ എന്ന് ഏതു അർത്ഥത്തിലാണ് അവൾ പറഞ്ഞത്? 3. ഗെയിമിന്റെ പേരിൽ ജാസ്മിനും ഗബ്രിയും “പേരറിയാത്ത” റിലേഷൻഷിപ്പെന്നും ക്ലാരിറ്റി ഇല്ലായ്മയാണ് തങ്ങളുടെ ക്ലാരിറ്റി എന്നും പറഞ്ഞു പരസ്പര പ്രേമ ചേഷ്ടകൾ കാണിക്കുമ്പോൾ പുറത്തിരുന്നു വേദനിച്ച ജീവിതത്തെ ഗെയിമായി കാണാത്ത അഫ്സലും അദ്ദേഹത്തിന്റെ വീട്ടുകാരും അനുഭവിച്ച വേദനക്ക് ആര് സമാധാനം പറയും?

4. ആദ്യ ആഴ്ച വീട്ടിന്നു ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാൻ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിൻ ഇന്നലെ ജിന്റോയുടെ ചോദ്യത്തിന് അഫസൽ ഒരു ഫ്രണ്ട് മാത്രമാണ്, വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് മാത്രമാണ് അഫ്സലിനോട് പറഞ്ഞത് എന്ന് നട്ടാൽ പൊടിക്കാത്ത നുണ പറഞ്ഞതെന്തിനാണ്??? അഫ്സലുമായി അവർക്കുള്ള റിലേഷൻ എന്താണെന്ന് അവളുടെ ഉപ്പയുടെ വായിൽനിന്ന് തന്നെ കേട്ടതാണ് ഇനിയുമുണ്ട് ജാസ്മിനോട്‌ ചോദിക്കാനുള്ള ഒത്തിരി ചോദ്യങ്ങൾ. ജാസ്മിനെ പോലെ ജീവിതം വച്ച് കള്ളങ്ങൾ പറഞ്ഞ് വിശ്വസിക്കുന്നവന്റെ ഹൃദയം തകർത്ത് തന്റെ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാൻ നോക്കുന്ന ഒരു കൺടസ്റ്റന്റ് ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതേസമയം അഫസലിനെ അനുകൂലിച്ചു കൊണ്ടും വിമര്ശിച്ചുകൊണ്ടും നിരവധി കമന്റുകൾ ആണ് ഈ പോസ്റ്റിനു താഴെ വരുന്നത്.

ജാസ്മിൻ കപ്പ് അടിക്കുന്നതിലുള്ള ദേഷ്യമാണ് അഫ്സലിനെന്നും എന്തൊക്കെ പറഞ്ഞാലും പേർസണൽ ചാറ് ഒക്കെ പൗബ്ലിക്കായി കാണിക്കുന്നത് മോശവുമെന്നുമൊക്കെയുള്ള കമന്റുകൾ ആണ് വരുന്നത് . അതേസമയം ജാസ്മിനെ വിമർശിച്ചു ഉണ്ടും കമന്റുകൾ വരുന്നുണ്ട്. ജാസ്മിന്‍ കള്ളങ്ങളുടെ മേല്‍ കള്ളങ്ങള്‍ പറയുന്നു. പറഞ്ഞ കാര്യങ്ങള്‍ പലതും മാറ്റി പറയുകയാണ്. തന്റെ ഭാഗത്തുനിന്നും ഒരു ക്ലാരിഫിക്കേഷൻ വേണ്ടതുകൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ ഇടുന്നതെന്നും അഫ്സൽ പറഞ്ഞിരുന്നു. ജാസ്മിൻ പല സമയത്ത് പലതരത്തില്‍ കാര്യങ്ങള്‍ പറയുന്നതാണ് പ്രശ്നം. ഇതെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തന്നെയാണ്. തന്നെ ആളുകളുടെ മുന്നില്‍ കോമാളിയാക്കുന്ന തരത്തിലാണ് ഇതൊക്കെഎന്നുമാണ് അഫ്സൽ പറഞ്ഞത്.