ജാസി ഗിഫ്റ്റ് പാടി തകര്‍ത്തു… ശശിയ്ക്ക് അഞ്ചുസെന്റ് ഭൂമി ‘ഗിഫ്റ്റ്’

ജാസി ഗിഫ്റ്റ് പാടി, ശശിയ്ക്ക് അഞ്ചുസെന്റ് ഭൂമി സമ്മാനമായി ലഭിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന മെഗാഷോയിലാണ് ആരാധകന് കോളടിച്ചത്. ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും ഗാനമേളയായിരുന്നു. ഒന്‍പതു ലക്ഷം രൂപ വില വരുന്ന അഞ്ചു സെന്റ് ഭൂമിയാണ് സമ്മാനം ലഭിച്ചത്. പരിപാടിയ്ക്ക് വേണ്ടി 300 രൂപ സംഭാവന നല്‍കിയവരില്‍ നിന്ന് നറുക്കെടുക്കപ്പെടുന്നയാള്‍ക്ക് അഞ്ചുസെന്റ് സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ തീരുമാനിച്ചിരുന്നു.

ചെറുപ്പക്കാരുടെ കൂട്ടായ്മയായ ആല്‍ത്തറക്കൂട്ടം സ്‌പോണ്‍സര്‍ ചെയ്ത മെഗാഷോയായിരുന്നു. കണിച്ചുകുളങ്ങരയിലെ ‘കണ്‍മണി’യില്‍ കെആര്‍ ശശിയ്ക്കാണ് കിടിലന്‍ സമ്മാനം അടിച്ചത്. ആധാരം പേരിലേക്കു മാറ്റാനുള്ള പണം മാത്രമേ ശശി മുടക്കേണ്ടൂള്ളൂ.

മാര്‍ച്ച് നാലിന് ആയിരുന്നു മെഗാഷോ നടന്നത്. സൈക്കിള്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്ന ശശിക്ക് അടുത്തിടെയാണ് ലൈന്‍മാനായി ജോലി കിട്ടിയത്. ഞായറാഴ്ച ഒന്‍പതിന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ വെള്ളാപ്പള്ളി നടേശന്‍ ഭൂമിയുടെ രേഖകള്‍ കൈമാറും. ജാസി ഗിഫ്റ്റിനൊപ്പം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഇഷാന്‍ ദേവ്, പുല്ലാങ്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തല എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുത്തത്. നറുക്കെടുത്ത് കൂപ്പണിലെ നമ്പര്‍ നോക്കിയാണ് ആളെ കണ്ടത്തിയത്.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

58 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago