ജാസി ഗിഫ്റ്റ് പാടി തകര്‍ത്തു… ശശിയ്ക്ക് അഞ്ചുസെന്റ് ഭൂമി ‘ഗിഫ്റ്റ്’

ജാസി ഗിഫ്റ്റ് പാടി, ശശിയ്ക്ക് അഞ്ചുസെന്റ് ഭൂമി സമ്മാനമായി ലഭിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന മെഗാഷോയിലാണ് ആരാധകന് കോളടിച്ചത്. ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും ഗാനമേളയായിരുന്നു. ഒന്‍പതു ലക്ഷം രൂപ വില വരുന്ന അഞ്ചു സെന്റ്…

ജാസി ഗിഫ്റ്റ് പാടി, ശശിയ്ക്ക് അഞ്ചുസെന്റ് ഭൂമി സമ്മാനമായി ലഭിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന മെഗാഷോയിലാണ് ആരാധകന് കോളടിച്ചത്. ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും ഗാനമേളയായിരുന്നു. ഒന്‍പതു ലക്ഷം രൂപ വില വരുന്ന അഞ്ചു സെന്റ് ഭൂമിയാണ് സമ്മാനം ലഭിച്ചത്. പരിപാടിയ്ക്ക് വേണ്ടി 300 രൂപ സംഭാവന നല്‍കിയവരില്‍ നിന്ന് നറുക്കെടുക്കപ്പെടുന്നയാള്‍ക്ക് അഞ്ചുസെന്റ് സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ തീരുമാനിച്ചിരുന്നു.

ചെറുപ്പക്കാരുടെ കൂട്ടായ്മയായ ആല്‍ത്തറക്കൂട്ടം സ്‌പോണ്‍സര്‍ ചെയ്ത മെഗാഷോയായിരുന്നു. കണിച്ചുകുളങ്ങരയിലെ ‘കണ്‍മണി’യില്‍ കെആര്‍ ശശിയ്ക്കാണ് കിടിലന്‍ സമ്മാനം അടിച്ചത്. ആധാരം പേരിലേക്കു മാറ്റാനുള്ള പണം മാത്രമേ ശശി മുടക്കേണ്ടൂള്ളൂ.

മാര്‍ച്ച് നാലിന് ആയിരുന്നു മെഗാഷോ നടന്നത്. സൈക്കിള്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്ന ശശിക്ക് അടുത്തിടെയാണ് ലൈന്‍മാനായി ജോലി കിട്ടിയത്. ഞായറാഴ്ച ഒന്‍പതിന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ വെള്ളാപ്പള്ളി നടേശന്‍ ഭൂമിയുടെ രേഖകള്‍ കൈമാറും. ജാസി ഗിഫ്റ്റിനൊപ്പം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഇഷാന്‍ ദേവ്, പുല്ലാങ്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തല എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുത്തത്. നറുക്കെടുത്ത് കൂപ്പണിലെ നമ്പര്‍ നോക്കിയാണ് ആളെ കണ്ടത്തിയത്.