ആരാധകരെ നിരാശരാക്കി ഷാരൂഖ് ചിത്രം ജവാന്റെ പുതിയ അപ്‌ഡേറ്റെത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘ജവാൻ’.തമിഴ് സംവിധായകൻ ആറ്റ്‌ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമായതിനാൽ തന്നെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് കുറച്ചധികം തന്നെയുണ്ടെന്ന് പറയാം. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വാകാര്യത്യാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ജവാന്റെ റിലീസ് മാറ്റിവച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂൺ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസത്തിന് പകരം ഓഗസ്റ്റിൽ ആകും ജവാൻ റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്.

ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയാണ്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ സനിമയാണിത്. വിജയ് സേതുപതിയാണ് ചിത്രത്തിൻ പ്രതിനായകവേഷത്തിൽ എത്തുന്നത്. ജവാനിൽ നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ജവാൻ എത്തുക

Aiswarya Aishu