‘ജവാൻ’ വീണ്ടും വരും നിങ്ങൾക്ക് മുന്നിൽ! ഷാരൂഖിന്റെ സൂചന കേട്ട് ആരാധകർ ആവേശത്തിൽ

ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ അവസരത്തിൽ നടൻ ഷാരൂഖ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു സൂചന ആണ് ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്നത്, ഒരു ആരാധകന്റെ ചോദ്യത്തിനാണ് ഷാരൂഖ് ജവാന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നു സൂചന നൽകിയത്. ഇപ്പോൾ താരത്തിന്റെ ഈ ട്വീറ്റ് ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

കൂടാതെ നടൻ തനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടു വിജയ് സേതുപതി സാറിനെയും എന്ന് കൂട്ടിച്ചേർക്കുന്നു, സംവിധായകൻ അറ്റ്ലിയുടെയും,നടി നയൻ താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ദീപിക പദുകോണും മറ്റൊരു വേഷത്തിൽ എത്തുന്നു കൂടാതെ വില്ലൻ വേഷത്തിൽ വിജയ് സേതുപതിയും.

ആകെ ബഡ്ജറ്റിനെക്കാൾ കൂടുതൽ കളക്ഷൻ നേടി മുന്നേറുകയാണ് ജവാൻ, ചിത്രത്തിനെ ലോകം മുഴുവൻ നേടിയത് 350 കോടിയാണ്, സെപ്റ്റംബർ 7  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്. ചിത്രം റിലീസ് ആയി മൂന്നാം ദിവസം തന്നെ മുടക്കു മുതൽ ലഭിച്ചുവെന്നും വാർത്തകൾ എത്തിയിരുന്നു.

 

Suji