അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു ദര്‍ശനയും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് എഴുതിയത്. ഒരു കുഞ്ഞു ചിത്രായി എത്തി ബ്ലോക്ബസ്റ്ററായി മാറുകയായിരുന്നു ജയ ജയ ജയ ജയ ഹേ.
ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിച്ച രംഗമായിരുന്നു ജയയും രാജേഷും തമ്മിലുള്ള ഫൈറ്റ് സീക്വന്‍സ്. ദര്‍ശനയുടെ ഇടികൊണ്ട് തെറിച്ചു വീഴുന്ന ബേസിലിന്റെ രംഗങ്ങള്‍ തിയറ്ററില്‍ ചിരിയ്ക്ക് തീക്കൊളുത്തി.
ഇപ്പോഴിതാ ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
യഥാര്‍ഥത്തില്‍ ആക്ഷന്‍ സീന്‍ ചിത്രീകരണത്തിനിടെ ദര്‍ശനയുടെ ഇടി കൊണ്ട് ബേസിലിന്റെ വായ മുറിഞ്ഞ് തുന്നല്‍ ഇടേണ്ടി വന്നിരുന്നു. ദര്‍ശനയുടെ കയ്യില്‍ ഹയര്ലൈന് ഫ്രാക്ച്ചര്‍ ഇടേണ്ടി വന്നു. സിനിമയുടെ വിജയത്തിന് വേണ്ടി ബേസിലും ദര്‍ശനയും അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരൊക്കെ അഭിപ്രായപ്പെടുന്നത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…