മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും അശ്വതി എന്ന പാര്‍വ്വതിയും. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പാര്‍വ്വതി. അതേ സമയം വിവാഹത്തിന് ശേഷം കുടുംബിനി ആകാനുള്ള തീരുമാനം പാര്‍വ്വതിയുടേത് ആയിരുന്നു എന്ന് പറയുകയാണ് ജയറാം ഇപ്പോള്‍.
വീട്ടില്‍ ഞങ്ങള്‍ നാല് പേരും ഡയറ്റാണ്. കഴിപ്പ് വളരെ കുറവാണ്. നന്നായി ഡയറ്റ് ചെയ്യും, അത് പോലെ തന്നെ വര്‍ക്കൗട്ട് ചെയ്യും. കള്ളത്തരത്തിലൂടെ തടി കുറയ്ക്കുകയെന്നത് സാധ്യമല്ല. ഹെവിയായിട്ട് വര്‍ക്കൗട്ട് ചെയ്യണമെന്നും ജയറാം വ്യക്തമാക്കുന്നു.
അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്. അതിനിടയില്‍ ആറേഴ് സിനിമകള്‍ ഒന്നിച്ച് ചെയ്തിരുന്നു. തുടക്കത്തില്‍ പാര്‍വതി അത്ര മൈന്‍ഡ് ചെയ്തിരുന്നില്ല. അന്ന് വളരെ പോപ്പുലറായിരുന്നു പാര്‍വ്വതി. ഭയങ്കര പ്രൊട്ടക്ടീവായിരുന്നു പാര്‍വ്വതിയുടെ അമ്മയെന്നും ജയറാം പറഞ്ഞു.
ശുഭയാത്രയുടെ സമയത്ത് ഷൂട്ടാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം കാറില്‍ കയറ്റിയിരുന്നു. അമ്മ അതിന് പിന്നാലെ മറ്റൊരു കാറില്‍ വന്നിരുന്നു.
സംവിധായകന് കമലായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ ഹംസം. ഇനി ഇവര്‍ ഒരുമിച്ചുള്ള രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ഒരുക്കിയത്. പാര്‍വതിയുടെ അമ്മയുടെ കൈയ്യില്‍ നിന്നും നല്ല ചീത്ത കിട്ടിയിട്ടുണ്ട് കമലിന്.
എനിക്ക് ലൈംലൈറ്റ് വേണ്ട, കുട്ടികളെ നോക്കി കുടുംബിനിയായി കഴിഞ്ഞാല്‍ മതിയെന്ന് സ്വയം തീരുമാനമെടുക്കുകയായിരുന്നു പാര്‍വതി. ഇതൊക്കെ വേണ്ടെന്ന് വെച്ച് അങ്ങനെയൊരു തീരുമാനമെടുത്തത് വലിയൊരു കാര്യമാണ്.
തന്റെ പിന്‍ബലത്തോടെയായിരുന്നില്ല ഇത്തരത്തിലൊരു തീരുമാനം പാര്‍വതി എടുത്തത്, ജയറാം പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…