വീട്ടില്‍ ഞങ്ങള്‍ നാല് പേരും ഡയറ്റാണ്, വളരെ കുറച്ചേ കഴിക്കൂ… ; ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും അശ്വതി എന്ന പാര്‍വ്വതിയും. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പാര്‍വ്വതി. അതേ സമയം വിവാഹത്തിന് ശേഷം കുടുംബിനി ആകാനുള്ള തീരുമാനം പാര്‍വ്വതിയുടേത് ആയിരുന്നു എന്ന് പറയുകയാണ്…

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും അശ്വതി എന്ന പാര്‍വ്വതിയും. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പാര്‍വ്വതി. അതേ സമയം വിവാഹത്തിന് ശേഷം കുടുംബിനി ആകാനുള്ള തീരുമാനം പാര്‍വ്വതിയുടേത് ആയിരുന്നു എന്ന് പറയുകയാണ് ജയറാം ഇപ്പോള്‍.

വീട്ടില്‍ ഞങ്ങള്‍ നാല് പേരും ഡയറ്റാണ്. കഴിപ്പ് വളരെ കുറവാണ്. നന്നായി ഡയറ്റ് ചെയ്യും, അത് പോലെ തന്നെ വര്‍ക്കൗട്ട് ചെയ്യും. കള്ളത്തരത്തിലൂടെ തടി കുറയ്ക്കുകയെന്നത് സാധ്യമല്ല. ഹെവിയായിട്ട് വര്‍ക്കൗട്ട് ചെയ്യണമെന്നും ജയറാം വ്യക്തമാക്കുന്നു.

അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്. അതിനിടയില്‍ ആറേഴ് സിനിമകള്‍ ഒന്നിച്ച് ചെയ്തിരുന്നു. തുടക്കത്തില്‍ പാര്‍വതി അത്ര മൈന്‍ഡ് ചെയ്തിരുന്നില്ല. അന്ന് വളരെ പോപ്പുലറായിരുന്നു പാര്‍വ്വതി. ഭയങ്കര പ്രൊട്ടക്ടീവായിരുന്നു പാര്‍വ്വതിയുടെ അമ്മയെന്നും ജയറാം പറഞ്ഞു.

ശുഭയാത്രയുടെ സമയത്ത് ഷൂട്ടാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം കാറില്‍ കയറ്റിയിരുന്നു. അമ്മ അതിന് പിന്നാലെ മറ്റൊരു കാറില്‍ വന്നിരുന്നു.
സംവിധായകന്‍ കമലായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ ഹംസം. ഇനി ഇവര്‍ ഒരുമിച്ചുള്ള രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ഒരുക്കിയത്. പാര്‍വതിയുടെ അമ്മയുടെ കൈയ്യില്‍ നിന്നും നല്ല ചീത്ത കിട്ടിയിട്ടുണ്ട് കമലിന്.

എനിക്ക് ലൈംലൈറ്റ് വേണ്ട, കുട്ടികളെ നോക്കി കുടുംബിനിയായി കഴിഞ്ഞാല്‍ മതിയെന്ന് സ്വയം തീരുമാനമെടുക്കുകയായിരുന്നു പാര്‍വതി. ഇതൊക്കെ വേണ്ടെന്ന് വെച്ച് അങ്ങനെയൊരു തീരുമാനമെടുത്തത് വലിയൊരു കാര്യമാണ്.
തന്റെ പിന്‍ബലത്തോടെയായിരുന്നില്ല ഇത്തരത്തിലൊരു തീരുമാനം പാര്‍വതി എടുത്തത്, ജയറാം പറഞ്ഞു.