ആ രംഗങ്ങളിൽ ഞങ്ങൾ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു!

പ്രേക്ഷർക്ക്  പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. പലപ്പോഴും ജയറാം അഭിമുഖങ്ങളിൽ പാർവതിയുടെ പ്രണയത്തിൽ ആയിരുന്ന സമയങ്ങളിലെ ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജയറാം.

കമലിന്റെ ശുഭയാത്ര ചിത്രവുമായി ഞങ്ങളുടെ പ്രണയത്തിനും ജീവിതത്തിനും ഒരുപാട് ബന്ധമുണ്ട്. ആ ചിത്രത്തിൽ ഞങ്ങൾ തമ്മിൽ ഉള്ള ഒരുപാട് പ്രണയരംഗങ്ങൾ ഉണ്ട്. അതിൽ ഒരു രംഗത്ത് ബീച്ചിൽ ഞങ്ങൾ രണ്ടുപേരും ചേർന്ന് മണല് കൊണ്ട് കളിവീട് ഉണ്ടാക്കിയിട്ട് ജീവിതത്തെ കുറിച്ച് സ്വപ്നംകാണുന്ന രംഗമാണ് ഉണ്ടായിരുന്നത്. മുംബയിലെ ജൂഹു ബീച്ചിൽ വെച്ചാണ് ആ രംഗം എടുത്തത്. അഭിനയിക്കാൻ നേരം കമൽ സിറ്റുവേഷൻ പറഞ്ഞു തന്നു. എന്നിട്ട് നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പറയാനും പറഞ്ഞു. അങ്ങനെ ആക്ഷൻ പറഞ്ഞു. ജീവിതത്തിൽ ഞാനും അശ്വതിയും പ്രണയിച്ച് തുടങ്ങുന്ന കാലം കൂടി ആയിരുന്നു അത്. ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെ കുറിച്ച് പ്ലാൻ ചെയ്ത കാര്യങ്ങൾ എല്ലാം ആണ് ആ രംഗത്ത് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ഞങൾ തമ്മിൽ രഹസ്യമായി കണ്ട സ്വപ്‌നങ്ങൾ എല്ലാം ക്യാമറയുടെ മുന്നിൽ പരസ്യമായി പറഞ്ഞു.

ഇങ്ങനെ ഒരു ഭാഗ്യം മറ്റേതെങ്കിലും ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാൽ ഞങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ എല്ലാം തന്നെ സിനിമയാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു. സത്യത്തിൽ ആ ചിത്രം ഞങ്ങളുടെ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്.

Sreekumar

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

1 hour ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

2 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago