സുരേഷ് ഗോപിക്ക് ജയറാമിന്റെ വക ട്രോൾ ; ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

സിനിമകളില്‍ മാത്രമല്ല, സിനിമയ്ക്ക് പുറത്തും വ്യക്തിപ്രഭാവം നിലനിർത്തുന്ന താരമാണ് സുരേഷ് ഗോപി. സ്റ്റേജ് ഷോകളിലും അദ്ദേഹം തിളങ്ങാറുണ്ട്.സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് നടൻ ജയറാമും സുരേഷ് ഗോപിയും. ജയറാമിന്റെ ജീവിതപങ്കാളിയും നടിയുമായ പാര്‍വതി തനിക്ക് സഹോദരിയെ പോലെയാണെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ സുരേഷ് ഗോപി പറയാറുമുണ്ട്. ദത്ത് പെങ്ങള്‍ എന്നാണ് പാര്‍വതിയെ സുരേഷ് ഗോപി വിശേഷിപ്പിക്കാറുള്ളത്. പരസ്പരം ട്രോളാൻ മാത്രമുള്ള  സ്വാതന്ത്ര്യവും ജയറാമിനും സുരേഷ് ഗോപിയ്ക്കും ഇടയിലുണ്ട്. ജയറാമിന്റെ മിമിക്രികളും തമാശകളും ട്രോളുകളുമൊക്കെ ഏറെ ആസ്വദിക്കുന്ന ആള്‍ കൂടിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ട്രോളി കൊണ്ട് ജയറാം ഷെയര്‍ ചെയ്ത ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജയറാം വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയ്ക്കിടയില്‍ ‘അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. സുരേഷ് ഗോപി പാടുന്ന പാട്ടിന്റെ വരികളില്‍ തെറ്റുകളുണ്ടെങ്കിലും അതൊന്നും നോക്കാതെ അപാരമായ ആത്മവിശ്വാസത്തോടെ ‘സാമജവരഗമന’ ആലപിക്കുന്ന സുരേഷ് ഗോപിയെ ആണ് ആ വീഡിയോയില്‍ കാണാൻ സാധിക്കുക. സുരേഷ് ഗോപിയുടെ ആ വൈറല്‍ വീഡിയോ അനുകരിക്കുകയാണ് ജയറാം ഇപ്പോള്‍. സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഐക്കോണിക് മാനറിസങ്ങളും ആക്ഷനുകളുമെല്ലാം ഗാനത്തിനിടയില്‍ ജയറാം അനുകരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കണ്ട് കമന്‍റുമായി സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്.

പൊട്ടിച്ചിരിയുടെ സ്മൈലികളാണ് അദ്ദേഹം കമന്‍റ് ആയി ഇട്ടിരിക്കുന്നത്.ഏതായാലും രസകരമായ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ വീഡിയോ പോസ്റ്റ്  ചെയ്‌ത് രണ്ട്  ദിവസത്തിനുള്ളിൽ തന്നെ ഏഴ് ദശലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. മാത്രമല്ല  ഇരുപതിനായിരത്തിലധികം കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെയും ജയറാമിന്റെയും  സിനിമകളിലെ ഡയലോഗുകളും കഥാപാത്രങ്ങളുടെ പേരും ഒക്കെ സമന്വയിപ്പിച്ച് രസകരമായ കമെന്റുകളാണ് ഇരുവരുടെയും ആരാധകർ കുറിക്കുന്നത്. സിനിമാ രംഗത്തെ നിരവധി പ്രമുഖരും ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമെന്റുകൾ കുറിക്കുന്നുണ്ട്.അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് ജയറാമിന്‍റെ പുതിയ മലയാള ചിത്രം. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധയോടെയാണ് ജയറാം പുതിയ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. അതേസമയം ഇതര ഭാഷകളില്‍ നിരവധി വലിയ പ്രോജക്റ്റുകളുടെ ഭാഗവുമാണ് അദ്ദേഹം. പൊന്നിയിന്‍ സെല്‍വനും അല വൈകുണ്ഠപുരമുലോയുമടക്കം നിരവധി ചിത്രങ്ങള്‍ സമീപ കാലത്ത് തിയറ്ററുകളില്‍ എത്തിയിരുന്നു. ഇനിയുമേറെ ചിത്രങ്ങള്‍ ആ നിരയില്‍ വരാനിരിക്കുന്നുമുണ്ട്. അതേസമയം പുതിയ ചിത്രം ജയറാമിന് മലയാളത്തില്‍ അടുത്ത ബ്രേക്ക് ആവുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആരാധകർ. അതേസമയം ഒറ്റക്കൊമ്പന്‍, ഗരുഡന്‍, ഹൈവേ 2 തുടങ്ങി ഒട്ടേറെ പ്രോജക്റ്റുകളാണ് സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago