Categories: Film News

ഋഷഭ് ഷെട്ടിയുടെ കാന്താര 2വില്‍ ജയറാമും!!

കന്നഡ സിനിമയില്‍ നിന്നും ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ചിത്രമാണ് കാന്താര. ആദ്യ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

കാന്താര 2 വില്‍ മലയാളത്തിന്റെ പ്രിയതാരം ജയറാമും എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ജയറാമിന്റെ രണ്ടാമത്തെ കന്നഡ ചിത്രമാണ് കാന്താര 2. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗോസ്റ്റിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. എംജി ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗോസ്റ്റ്. ചിത്രത്തില്‍ ശിവരാജ് കുമാര്‍, അനുപം ഖേര്‍ എന്നിവരോടൊപ്പം എ.സി.പി ചെനഗപ്പ എന്ന കഥാപാത്രമായാണ് ജയറാം എത്തിയത്.

കാന്താര 2വില്‍ ജൂനിയര്‍ എന്‍.ടി.ആറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഋഷഭ് ഷെട്ടി തന്നെ വീണ്ടും ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്നത്. കാന്താര : എ ലെജന്റ് ചാപ്ടര്‍ വണ്‍ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

ഋഷഭ് ഷെട്ടിയുടെ ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണ്. 16 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ ബഡ്ജറ്റ്. മൂന്നിരട്ടി ബഡ്ജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. സംഗീതം : ബി. അജനീഷ് ലോക്നാഥ് .പ്രൊഡകഷന്‍ ഡിസൈനര്‍ വിനീഷ് ബംഗ്ലാന്‍. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച് ചിത്രം പ്രായഭേദമന്യേ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ജനപ്രീതിയേറിയതോടെയാണ് ചിത്രം മറ്റ് ഭാഷകളിലേക്കും റിലീസ് ചെയ്തത്.

Anu