Film News

ഓസ്ലലറിനായി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഒടിടിയിലെത്തുന്നു, എപ്പോള്‍? എവിടെ കാണാം?

മമ്മൂട്ടിയും ജയറാമും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഓസ്ലര്‍. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം മെഡിക്കല്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 11ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 20 ന് ഓസ്ലര്‍ ഒടിടിയിലെത്തും. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അണിനിരന്ന ചിത്രം 40 കോടിയോളം ബോക്സ്ഓഫീസില്‍ നേടിയിരുന്നു. അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഡോ. രണ്‍ധീര്‍ കൃഷ്ണയാണ്. മിഥുന്‍ മാനുവല്‍ തോമസും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 22 കോടിയോളം ചിത്രം കളക്ഷന്‍ നേടിയിരുന്നു. 42 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

Ajay Soni