എബ്രഹാം ഓസ്‌ലറിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷറായി ജയറാം!

ജയറാമിനെ നായകനക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയചിത്രമാണ് അബ്രഹാം ഓസ്ലർ.ജയറാം എത്തുന്ന ടൈറ്റിൽ റോളിലെത്തുന്ന സിനിമ സിനിമ മെയ് 20 ന് ചിത്രീകരണം ആരംഭിച്ചിരുന്നു. അബ്രഹാം ഓസ്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ കഥാപാത്രത്തിന്റെ നെയിംപ്ലേറ്റ് ഫീച്ചർ ചെയ്ത മോണിറ്ററിന്റെ ഫോട്ടോ പുറത്ത് വിട്ടിരിക്കുകയാണേ സംവിധായകൻ.

ജയറാമിന്റെ എബ്രഹാം ഓസ്ലർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണെന്ന് ഫോട്ടോയിൽ നിന്ന് മനസിലാവുന്നത്. അതേ സമയം ലൊക്കേഷനിൽ നിന്നുള്ള ജയറാമിൻറെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അർജുൻ അശോകൻ, അനശ്വര രാജൻ, സൈജു കുറുപ്പ്, ആര്യ സലിം, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

രൺധീർ കൃഷ്ണൻ തിരക്കഥയെഴുതിയ ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണെന്നാണ് പുറത്ത് വരുന്ന സൂചന. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദ്, ഛായാഗഹണം തേനി ഈശ്വർ, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ് തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.

 

Aiswarya Aishu