എൺപതുകളിലെ താരങ്ങൾ ഒത്തു ചേർന്ന വിവാഹ രാവ് !! താര ശോഭയിൽ തിളങ്ങി ജയസുധയുടെ മകന്റെ വിവാഹം

സിനിമ താരം ജയസുധയുടെ മകന്റെ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നു. എണ്പതുകളിലെ താരങ്ങൾ പങ്കെടുത്ത വിവാഹം താര സാന്നിദ്യംകൊണ്ട് ആഘോഷമായി മാറി. മുൻ എം‌എൽ‌എയും ചലച്ചിത്ര നടിയുമായ ജയസുധയുടെ മൂത്തമകൻ നിഹാർ കപൂർ ഫെബ്രുവരി 26 ന്   ദില്ലിയിൽ അമൃത് കപൂറുമായിട്ടാണ് വിവാഹിതനായത്. മെഗാസ്റ്റാർ ചിരഞ്ജീവി, പവൻ കല്യാൺ, നാഗാർജുന അക്കിനേനി, നിർമ്മാതാവ് ബോണി കപൂർ, പൂനം ദില്ലൺ, ജാക്കി ഷ്രോഫ് എന്നിവരും  വിവാഹത്തിൽ പങ്കെടുത്തു.

വിവാഹ പാർട്ടിയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. നന്ദമുരി ബാലകൃഷ്ണൻ, നാഗാർജുന, ഭാര്യ അമല, നമ്രത, ഖുഷ്ബു സുന്ദർ, കെ. രാഘവേന്ദ്ര റാവു, മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ദമ്പതികളെ അനുഗ്രഹിക്കാൻ നിരവധി രാഷ്ട്രീയക്കാരും സിനിമ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.

തെലുങ്ക് ചിത്രമായ പന്ദന്തി കപുരം (1972) എന്ന ചിത്രത്തിലൂടെ ജമുസയുടെ മകളായി പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ജയസുധ സിനിമാ രംഗത്തെത്തിയത്.  പിന്നീട് തമിഴ് ചിത്രമായ അരങ്കേത്രത്തിൽ സംവിധായകൻ കെ. ബാലചന്ദർ ഒരു ചെറിയ വേഷം നൽകി.  ജയസുധയുടെ ഭർത്താവ് നിതിൻ കപൂർ 2017 ൽ അന്തരിച്ചു. രണ്ടു മക്കൾഃണ് ജയസുധയ്ക്ക് ഉള്ളത്.

 

Krithika Kannan