ഞാന്‍ ‘നോ’ കേട്ട് വളര്‍ന്ന ഒരാളാണ്..! മക്കള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കണം..! അവര്‍ നല്ല മനുഷ്യരാകും..!

മലയാള സിനിമയുടെ പ്രിയനടനാണ് ജയസൂര്യ. ഇപ്പോഴിതാ മക്കളെ വളര്‍ത്തേണ്ട രീതിയെ കുറിച്ചും.. തന്റെ മക്കളോട് അച്ഛന്‍ എന്ന നിലയില്‍ നില്‍ക്കുന്ന രീതിയെ കുറിച്ചും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കി വളര്‍ത്തണം എന്നാണ് ജയസൂര്യ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. മക്കളെ ഒരിക്കലും കടുത്ത നിബന്ധനകള്‍ കൊടുത്ത് വളര്‍ത്തരുത് എന്നാണ് നടന്‍ പറയുന്നത്. അവര്‍ക്ക് ഫുള്‍ ഫ്രീഡം നല്‍കണം.

അല്ലെങ്കില്‍ നമ്മള്‍ എന്ത് ചെയ്യണ്ട എന്ന് നമ്മള്‍ പറയുന്നോ അത് നമ്മളുടെ അറിവില്ലാതെ അവര്‍ ചെയ്യും. അതുകൊണ്ട് പൂര്‍ണ സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുക. അപ്പോള്‍ തന്നെ അവര്‍ നമ്മളോട് എല്ലാം തുറന്ന് പറയും. ഞാന്‍ നോ കേട്ട് വളര്‍ന്ന ഒരാളാണ്. അതുകൊണ്ട് മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാണ് വളര്‍ത്തുന്നത്. വീട്ടില്‍ അവര്‍ക്ക് നല്ലൊരു സ്‌പേസ് കൊടുത്തിട്ടുണ്ട്.

എന്തും തുറന്ന് പറയാന്‍ സാധിക്കുന്ന രീതിയില്‍. അങ്ങനെ വളര്‍ത്തിയാല്‍ തന്നെ അവര്‍ നല്ല മനുഷ്യരായി മാറും എന്നും അദ്ദേഹം അഭിമുഖത്തിലൂടെ പറയുന്നു. തന്റെ മകന്‍ എല്ലാം ഞാനും ഭാര്യയുമായി ഷെയര്‍ ചെയ്യുന്നത് കണ്ട് അവന്റെ കൂട്ടുകാര്‍ പോലും ഞെട്ടിയിട്ടുണ്ടെന്നാണ് ജയസൂര്യപറയുന്നത്.

മാത്രമല്ല ഇന്നത്തെ തലമുറ ഒരുപാട് അറിവുകള്‍ ഉള്ളവരാണ്. എന്റെ മകനില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അവരാണ് നമ്മുടെ ഗുരുനാഥന്മാര്‍ എന്നും ജയസൂര്യ പറയുന്നു. ജയസൂര്യ പറഞ്ഞ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്.

Aswathy