എന്തൊരു സിനിമ! എന്തൊരു പ്രകടനം! ‘കാന്താര’യെ കുറിച്ച് ജയസൂര്യ

കന്നഡ സിനിമയെ വീണ്ടും വാനോളമുയര്‍ത്തിക്കൊണ്ട് കാന്താരയും സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. കേരളത്തില്‍ ഉള്‍പ്പെടെ കാന്താര തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിഷഭ് ഷെട്ടിയുടെ സിനിമയായ കാന്താര കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ, ‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! എന്നാണ് ഈ സിനിമ കണ്ട് കഴിഞ്ഞ് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്…

‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! നിങ്ങളുടെ ട്രാന്‍സ് പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു സഹോദരാ… മുഴുവന്‍ കന്താര ടീമിനും അഭിനന്ദനങ്ങള്‍. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’.. എന്നായിരുന്നു താരം കുറിച്ചത്. ജയസൂര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് സിനിമ കണ്ട പ്രേക്ഷകരും കമന്റ് പങ്കുവെച്ച് എത്തുന്നുണ്ട്. സിനിമ കാണാത്തവരും എത്രയും പെട്ടെന്ന് കാണുമെന്നും കമന്റ് ബോക്‌സില്‍ എത്തി പറയുന്നു. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു ജയസൂര്യയുടെ പോസ്റ്റ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാന്താര.

അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തിയതും. കാന്താരയുടെ കന്നഡ പതിപ്പ് തന്നെ ആദ്യ ദിനങ്ങളില്‍ 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു.. പിന്നീട് സിനിമ മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു. മലയാളം ഉള്‍പ്പെടെ കാന്താരയുടെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും ഹിറ്റായി മാറുകയാണ്. കാന്താരയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. സിനിമ കണ്ടതുമുതല്‍ ഇത് ഇവിടേക്ക് എത്തിക്കണം എന്ന് തോന്നിയെന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

 

റിഷഭ് ഷെട്ടിക്ക് പുറമെ ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താരയുടേയും നിര്‍മ്മാതാക്കള്‍.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

43 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago