എന്തൊരു സിനിമ! എന്തൊരു പ്രകടനം! ‘കാന്താര’യെ കുറിച്ച് ജയസൂര്യ

കന്നഡ സിനിമയെ വീണ്ടും വാനോളമുയര്‍ത്തിക്കൊണ്ട് കാന്താരയും സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. കേരളത്തില്‍ ഉള്‍പ്പെടെ കാന്താര തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.…

കന്നഡ സിനിമയെ വീണ്ടും വാനോളമുയര്‍ത്തിക്കൊണ്ട് കാന്താരയും സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. കേരളത്തില്‍ ഉള്‍പ്പെടെ കാന്താര തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിഷഭ് ഷെട്ടിയുടെ സിനിമയായ കാന്താര കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ, ‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! എന്നാണ് ഈ സിനിമ കണ്ട് കഴിഞ്ഞ് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്…

‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! നിങ്ങളുടെ ട്രാന്‍സ് പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു സഹോദരാ… മുഴുവന്‍ കന്താര ടീമിനും അഭിനന്ദനങ്ങള്‍. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’.. എന്നായിരുന്നു താരം കുറിച്ചത്. ജയസൂര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് സിനിമ കണ്ട പ്രേക്ഷകരും കമന്റ് പങ്കുവെച്ച് എത്തുന്നുണ്ട്. സിനിമ കാണാത്തവരും എത്രയും പെട്ടെന്ന് കാണുമെന്നും കമന്റ് ബോക്‌സില്‍ എത്തി പറയുന്നു. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു ജയസൂര്യയുടെ പോസ്റ്റ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാന്താര.

അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തിയതും. കാന്താരയുടെ കന്നഡ പതിപ്പ് തന്നെ ആദ്യ ദിനങ്ങളില്‍ 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു.. പിന്നീട് സിനിമ മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു. മലയാളം ഉള്‍പ്പെടെ കാന്താരയുടെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും ഹിറ്റായി മാറുകയാണ്. കാന്താരയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. സിനിമ കണ്ടതുമുതല്‍ ഇത് ഇവിടേക്ക് എത്തിക്കണം എന്ന് തോന്നിയെന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

Jayasurya-(2)

 

റിഷഭ് ഷെട്ടിക്ക് പുറമെ ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താരയുടേയും നിര്‍മ്മാതാക്കള്‍.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)