‘നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ആ സ്‌നേഹത്തിന്റെ കഥ’ ആരാധികയെ ചേര്‍ത്തുപിടിച്ച് ജയസൂര്യ

ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ജയസൂര്യയെ ആരാധിച്ച പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് താരം. താരം പങ്കുവെച്ചൊരു പോസ്റ്റും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നീതു ജസ്റ്റിന്‍ എന്ന ആരാധിക തന്റെ കുഞ്ഞു പ്രായം മുതല്‍ ഇന്നുവരെ ജയസൂര്യയെ സ്‌നേഹിക്കുന്നതാണ് വീഡിയോയില്‍.

നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാര്‍ട്ടൂണ്‍ വീഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

’20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാജീവിതത്തില്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍.

20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ’, ജയസൂര്യ വീഡിയോ പങ്കുവെച്ച് കുറിച്ചതിങ്ങനെയായിരുന്നു.

Gargi