ജയസൂര്യ- നാദിര്‍ഷ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ‘ഈശോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 5ന് സോണി ലൈവിലൂടെയാണ് പുറത്തിറങ്ങുക. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
‘ക്ലീന്‍’ യു സര്‍ട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാന വേഷത്തിലെത്തുന്നു. പ്രഖ്യാപന വേളയില്‍ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു ഒരു വിഭാഗം ആരോപിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് ആണ്. നാദിര്‍ഷ തന്നെയാണ് സംഗീത സംവിധാനം. എന്‍ എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റീറെക്കോര്‍ഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് നന്ദു പൊതുവാള്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ആക്ഷന്‍ കൊറിയോഗ്രഫി ജോളി ബാസ്റ്റിന്, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് പി വി ശങ്കര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍.