കാലമെത്ര കഴിഞ്ഞാലും മലയാളികൾക്ക് ഇന്നും ജയറാ0 എന്ന നടനോട് പ്രത്യേക സ്നേഹ൦ തന്നെയാണ്. ഇന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലർ എന്ന സിനിമ പ്രദർശനത്തിന് എത്തുന്നത്. സിമിയുടെ പ്രൊമോഷന്റെ ഭാഗമായി പല ഇന്റർവ്യൂകളും ജയറാം നൽകിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഫാൻസ് മീറ്റിൽ വെച്ച് തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാൻ ജയറാം തയ്യാറായിരിക്കുകയാണ്. അഭിനയജീവിതത്തിനു പുറമെ സഹജീവികളോട് ജയറാം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. പലപ്പോഴും അത്തരം വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഒരു ഓൺലൈൻ മീഡിയ യുടെ ഫാൻസ് മീറ്റിങ്ങിൽ വെച്ചായിരുന്നു നടൻ ഈ കാര്യം വെളിപ്പെടുത്തിയത് ഗീതാ കൃഷ്ണൻ എന്ന ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണമാണ് ജയറാം നൽകുന്നത്. പാലക്കാട് സ്വദേശിയാണ്ഗീതാകൃഷ്ണൻ. കഴിഞ്ഞ 23 വർഷമായി വീൽ ചെയറിലാണ് ഗീത കഴിയുന്നത്.
ഇതിന് പിന്നാലെ നിരവധി പേരാണ് കുട്ടികൾക്ക് സഹായവുമായി എത്തിയത്. അതേസമയം, ഓസ്ലർ ഇന്ന് റിലീസ് ചെയ്യുകയാണ്. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. ഏറെ പ്രതീക്ഷയോടെയാണ് ഓസ്ലറിനായി മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് അബ്രഹാം ഓസ്ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള സിനിമയാണെന്നും ഇവര്‍ പറയുന്നുണ്ട്. അബ്രഹാം ഒസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവർ പ്രധാന കഥാപാത്രങ്ങൾ.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…