23 വർഷം വീൽചെയറിൽ; തന്റെ ആരാധകന്റെ ചികത്സക്ക് ആവശ്യമായ ചെലവ് ഏറ്റെടുത്ത്; ജയറാം

കാലമെത്ര കഴിഞ്ഞാലും   മലയാളികൾക്ക്  ഇന്നും ജയറാ0  എന്ന നടനോട്   പ്രത്യേക സ്നേഹ൦  തന്നെയാണ്.   ഇന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലർ എന്ന സിനിമ പ്രദർശനത്തിന് എത്തുന്നത്. സിമിയുടെ പ്രൊമോഷന്റെ ഭാ​ഗമായി പല ഇന്റർവ്യൂകളും ജയറാം നൽകിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഫാൻസ് മീറ്റിൽ വെച്ച് തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാൻ ജയറാം തയ്യാറായിരിക്കുകയാണ്.  അഭിനയജീവിതത്തിനു  പുറമെ സഹജീവികളോട് ജയറാം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. പലപ്പോഴും അത്തരം വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.  ഒരു ഓൺലൈൻ മീഡിയ യുടെ   ഫാൻസ് മീറ്റിങ്ങിൽ വെച്ചായിരുന്നു നടൻ ഈ കാര്യം വെളിപ്പെടുത്തിയത്    ​ഗീതാ കൃഷ്ണൻ എന്ന ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണമാണ് ജയറാം നൽകുന്നത്. പാലക്കാട് സ്വ​ദേശിയാണ്ഗീതാകൃഷ്ണൻ.    കഴിഞ്ഞ  23 വർഷമായി വീൽ ചെയറിലാണ് ഗീത കഴിയുന്നത്.

പനയിൽ നിന്ന് വീണാണ്   ​ഗീതാ കൃഷ്ണനു അപകടം ഉണ്ടാകുന്നത്. ഗീതാകൃഷ്ണന്റെ മൂത്ത സഹോദരന്റെ   രണ്ട് മക്കൾ ആണ് ഇപ്പോൾ  നോക്കുന്നത്. കൂടാതെ  പാലക്കാട്   ജയറാമിന്റെ ഫാൻസ് ക്ലബ് അംഗം കൃഷ്ണ പ്രസാദ്  ചികിത്സയ്ക്കും അല്ലാതെയും ഒരരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇനി ഒരു സർജറി കൂടി വേണമെന്നും  എപ്പോൾ വേണമെങ്കിലും സർജറി  ചെയ്യാമെന്നും ഗീതാ കൃഷ്‌ണൻ പറയുന്നു . സാമ്പത്തികം ഇല്ലാത്തത് കാെണ്ട് സർജറി  ഇങ്ങനെ നീണ്ടു  പോവുകയാണ്  എന്നാണ് ​ഗീത കൃഷ്ണൻ പറയുന്നത്. ഈ വർഷം പകുതിക്കുള്ളിൽ സർജറി ചെയ്യാമെന്ന് പരിപാടിക്കിടെ ജയറാം പറയുകയും ചെയ്യുന്നുണ്ട്.  2025 ൽ നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നും ജയറാം ഗീതാകൃഷ്ണനോടായി  പറയുന്നു. ജീവിതത്തിൽ എന്താ നടക്കാത്തതെന്നും ജയറാം പറയുന്നുണ്ട്.   അതുപോലെ നേരത്തെ, 13 പശുക്കൾ ചത്ത് ജീവിതം പ്രതിസന്ധയിലായ രണ്ട് കുട്ടിക്കർഷകർക്കും അദ്ദേഹം തണലായിരുന്നു. അബ്രഹാം ഓസ്ലറിന്റെ ട്രെയ്ലർ ലോഞ്ച് പരിപാടി വേണ്ടെന്ന് വെച്ച് അതിനായി മാറ്റി വെച്ച അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് കൈമാറുകയായിരുന്നു. ജയറാം നേരിട്ട് എത്തിയാണ് പണം നൽകിയത്. എല്ലാം ശരിയാകുമെന്നും ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളർത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ജയറാമിന്റെയും അണിയറപ്രവർത്തകരുടേ‍യും ഈ പ്രവൃത്തിക്ക് അഭിനന്ദനം ലഭിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ നിരവധി പേരാണ് കുട്ടികൾക്ക് സഹായവുമായി എത്തിയത്.  അതേസമയം, ഓസ്‍ലർ ഇന്ന് റിലീസ് ചെയ്യുകയാണ്. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഏറെ പ്രതീക്ഷയോടെയാണ് ഓസ്ലറിനായി  മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് അബ്രഹാം  ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള സിനിമയാണെന്നും ഇവര്‍ പറയുന്നുണ്ട്. അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവർ പ്രധാന കഥാപാത്രങ്ങൾ.