എന്റെ കട്ടസപ്പോർട്ട് ആയ സുഹൃത് അതാണ് ഭാവന, എന്റെ കരിയറിലെ വലിയ ഒരു ചിത്രം തന്നെ ഇത്, ജീൻ പോൾ ലാൽ

താൻ ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോൾ അതിലെ നായിക ഭാവന തന്നെ  വേണമെന്ന് ആയിരുന്നു നിർബന്ധം സംവിധായകൻ ജീൻ പോൾ ലാൽ പറയുന്നു. ഞാൻ ഹണി ബീ ചെയ്യുന്ന സമയത്തു പോലും ഒന്നും ആലോചിക്കാതെയാണ് ഭാവനയെ സജസ്റ്റ് ചെയ്യ്തത്. ഞാനും ഭാവനയും കട്ട സുഹത്തുക്കൾ ആണ്. ചിത്രത്തിലേക്ക് ഭാവനയെ സജസ്റ്റ് ചെയ്യ്തതിനു ശേഷമാണ് ആസിഫിനെ പോലും ഹണി ബീയിലേക്ക് സജസ്റ്റ് ചെയ്യ്തത്  ജീൻ പോൾ ലാൽ പറയുന്നു.

കുടുംബത്തോട് അടുത്ത് ബന്ധം ഉള്ള സുഹൃത്തു തന്നെയാണ് ഭാവന ജീൻ ലാൽ പറയുന്നു, താരപുത്രൻ, സംവിധയകാൻ, നടൻ എന്നി നിലകളിൽ ആണ് ജീൻ പോൾ ലാലിനെ അറിയപ്പെടുന്നത്. ഇപ്പോൾ താരം കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും സ്‌ക്രീനിൽ എത്തുകയാണ്. നടൻ ലാലിൻറെ മകൻ ആണ് ജീൻ പോൾ ലാൽ.

ഇപ്പോൾ തന്റെ കരിയറിലെ വലിയ ചിത്രത്തിലുള്ള ഒരുക്കത്തിലാണ് താൻ എന്നും ജീൻ ലാൽ പോൾ പറയുന്ന. നടികർ തിലകം എന്ന ചിത്രം ആണ് താൻ സംവിധാനം ചെയ്യുന്നത് ,ഷൂട്ടിംഗ് ജൂണിൽ തന്നെ ആരംഭിക്കും, ടോവിനോ തോമസ്, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നത് ജീൻ  പോൾ  ലാൽ പറയുന്നു.

Suji