ആ കാരണം കൊണ്ടാണ് കലാഭവൻ ഷാജോളിനെ രണ്ടാം ഭാഗത്തേക്ക് വിളിക്കാതിരുന്നത്!

മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം, ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം ഏറെ തരംഗം തന്നെയാണ് സൃഷ്ടിച്ചത്, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോൾ മുതൽ തന്നെ എല്ലാവരും ഏറെ പ്രതീക്ഷയിൽ ആയിരുന്നു, ദൃശ്യം രണ്ടാം ഭാഗം ആമസോൺ പ്രൈമിൽ കൂടിയാണ് റിലീസ് ചെയ്തത്. പ്രതീക്ഷകൾ തകിടം മറിക്കാതെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമാണ് നേടിയത്. ഇന്ത്യൻ സിനിമയിൽ തന്നെ ചിത്രം ചർച്ച വിഷയം ആയിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം പലതരത്തിലുള്ള ട്രോളുകൾ ആണ് ചിത്രത്തിനെ കുറിച്ച് ഇറങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന പ്രഖ്യാപനവും നടന്നിരിക്കുകയാണ്.

Drishyam 2 news

ചിത്രത്തിന്റെ ആദ്യഭാഗത്ത് നിറഞ്ഞു നിന്ന കഥാപാത്രമാണ് കലാഭവൻ ഷാജോൾ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസുകാരന്റെ വേഷം. ആദ്യഭാഗത്തിൽ വില്ലനായി തന്നെ നിറഞ്ഞു നിന്ന കഥാപാത്രം ആയിരുന്നു അത്. എന്നാൽ രണ്ടാം ഭാഗത്തിൽ സഹദേവന്റെ സാനിദ്യം ചിത്രത്തിൽ ഒരിടത്തും കാണാതിരുന്നത് കുറച്ച് പേരെയെങ്കിലും നിരാശപ്പെടുത്തിയിരുന്നു. ഇപ്പോൾ രണ്ടാം ഭാഗത്തിൽ സഹദേവനെ വീണ്ടും പരിഗണിക്കാതിരുന്നതിന്റെ കാരണം തുറന്ന് പറയുകയാണ്‌ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്.

ഒര് ഓവറിൽ ആറ് സിക്സ്കളുമായി പൊള്ളാഡ് !

Kalabhavan Shajol

ആദ്യഭാഗത്തിൽ നിറഞ്ഞു നിന്ന കഥാപാത്രം തന്നെയാണ് സഹദേവൻ എന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ സഹദേവനെ കൊണ്ടുവരാതിരുന്നതിൽ കാരണവും ഉണ്ട്. ചിത്രത്തിലേക്ക് രണ്ടു തരത്തിൽ മാത്രമാണ് സഹദേവനെ പണിഗണിക്കാൻ കഴിയുക. ഒന്ന് പൊലീസുകാരനായി. എന്നാൽ സഹദേവൻ പൊലീസുകാരനായി വീണ്ടും എത്തിയാൽ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുമായിരുന്നു. കാരണം ആദ്യ ഭാഗത്തിലെ കേസ് അന്വേഷണത്തിലെ അംഗം ആയിരുന്നു സഹദേവൻ. എന്നാൽ ജോർജുകുട്ടിയുടെ ഇളയമകൾ തല്ലിയതിനാൽ സഹദേവൻ സസ്‌പെൻഷനിൽ ആകുകയും ചെയ്തിരുന്നു. ഇതേ വ്യക്തിയെ തന്നെ വീണ്ടും രണ്ടാമത് കേസ് അന്വേഷണത്തിന്റെ ഭാഗമാക്കുക എന്നത് പ്രായോഗികം അല്ലായിരുന്നു. കാരണം അങ്ങനെ ഒരു കേസിലും വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി പെരുമാറിയ ഒരു പോലീസുകാരനെയും വീണ്ടും പരിഗണിക്കില്ലായിരുന്നു.

രണ്ടാമത്തേത് ജോർജ്ജുകുട്ടിയോട് പക വീട്ടാനായി വില്ലനായി സഹദേവനെ കൊണ്ടുവരുക എന്നതാണ്. എന്നാൽ അങ്ങനെ സഹദേവനെ കൊണ്ടുവന്നാൽ ഇപ്പോൾ പടത്തിന്റെ കഥ പോയ ട്രാക്കിൽ കഥ കൊണ്ടുപോകാൻ കഴിയില്ലായിരുന്നു. അത് കൊണ്ടാണ് ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രത്തെ ഒഴിവാക്കിയത്.

Sreekumar R