മറക്കാനാവാത്ത ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്

നിരവധി ആരാധകരുള്ള താരമാണ് ജീത്തു ജോസഫ്. സംവിധായകൻ ആയിരുന്നിട്ട് കൂടിയും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ജീത്തു ജോസെഫിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന ചിത്രമാണ് ദൃശ്യം. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച ചിത്രമാണ് ദൃശ്യം. ആദ്യമായി അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള സിനിമ കൂടിയാണ് ദൃശ്യം. ചിത്രം വലിയ വിജയം നേടി എന്ന് മാത്രമല്ല മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. രണ്ടാം ഭാഗവും പല ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇത് കൂടാതെ വേറെയും ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞു.

ഇപ്പോഴിത സിനിമകളുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് ഉണ്ടായ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് ജീത്തു ജോസഫ്. ജീത്തു ജോസെഫിന്റെ വാക്കുകൾ ഇങ്ങനെ, അപ്രതീക്ഷിതമായിൽ ചില അപകടങ്ങൾ ഉണ്ടാകുന്ന സമയത്ത് പെട്ടന്ന് പാനിക് ആകുന്ന ആൾ ആണ് ഞാൻ. എന്ത് ചെയ്യണം എന്ന് ഒരു നിമിഷം അറിയാൻ പറ്റാത്ത അവസ്ഥ ഉണ്ടായി പോകും എനിക്ക്. മൈ ബോസ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ മംമ്ത പാടത്ത് ഫുഡ് ബോൾ കളിക്കുന്ന ഒരു രംഗം ഉണ്ട്. എന്നാൽ ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞു നോക്കുമ്പോൾ മംമ്ത നിന്നതിന്റെ കുറച്ച് മാറി ഒരു മൂർഖൻ പാമ്പ് കിടക്കുന്നു.

പാപനാശം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കമൽ ഹാസന്റെ മൂക്ക് വീർത്തതാണ് എന്ന് തോന്നിപ്പിക്കാൻ ഒരു റബ്ബർ ബോൾ വെച്ചിരുന്നു. എന്നാൽ ആ ബോൾ മൂക്കിനകത്തേക്ക് പോയി. പിന്നീട് ഹോസ്‌പിറ്റലിൽ കൊണ്ട് പോയാണ് അത് പുറത്ത് എടുത്തത്. അത് പോലെ തന്നെ ആദി സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ചില്ല് ചുറ്റിക വെച്ച് പൊട്ടിച്ചപ്പോൾ ചില്ല് കൊണ്ട് പ്രണവിന്റെ കൈ മുറിഞ്ഞു. രക്തം ഒഴുകി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ പാനിക്ക് ആയി. യൂണിറ്റിൽ ഉണ്ടായിരുന്ന മറ്റുള്ളവർ പെട്ടന്ന് പ്രണവിനെ ആശുപത്രിയിൽ എത്തിച്ചു എന്നും ജീത്തു ജോസഫ് പറയുന്നു.