Film News

വെബ്സീരീസുമായി ജിത്തു ജോസഫ്!! നായികയായി മീന

മലയാളത്തിലെ ബ്ലോക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മോഹന്‍ലാലും ജീത്തുവും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഹൃദയത്തിലേറ്റിയതായിരുന്നു. അവസാനം തിയ്യേറ്ററിലെത്തിയ നേരും പ്രതീക്ഷകള്‍ കാത്ത ഹിറ്റ് ചിത്രമായിരുന്നു. മലയാളത്തില്‍ നിന്നുള്ള നൂറ് കോടി ചിത്രവുമായിരുന്നു നേര്.

സൂപ്പര്‍ഹിറ്റുകള്‍ക്കൊടുവില്‍ വെബ്സീരീസുമായി എത്തുകയാണ് സംവിധായകന്‍. സീക്രട്ട് സ്റ്റോറി വെബ് സീരിസുമായാണ് ജീത്തു എത്തുന്നത്. മലയാളത്തിന്റെ പ്രിയ താരം മീനയാണ് ചിത്രത്തില്‍ നായികയാവുന്നത്. വെബ് സീരീസ് സംവിധാനം ചെയ്യുന്നത് സുമേഷ് നന്ദകുമാറാണ്. വിനീതും സീരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നീണ്ട് ഇടവേളയ്ക്ക് ശേഷം മീന മലയാളത്തിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച റിലീസായ ആനന്ദപുരം ഡയറീസ് ആണ് മീനയുടെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. നാളുകള്‍ക്ക് ശേഷം കോളേജില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥിയായാണ് മീന സിനിമയില്‍ എത്തിയത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Anu B