Film News

മോഹൻലാൽ ആശംസ പറയാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു; സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ജിയോ ബേബി

പണ്ട് താനും സുഹൃത്തുക്കളും കൂടി മോഹൻലാലിനെ കാണാൻ പോയപ്പൊഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ  ജിയോ ബേബി. താനും സുഹൃത്തുക്കളും കൂടി  ഉണ്ടാക്കിയ ഒരാൽബത്തിന് ആശംസ പറയാൻ വേണ്ടിയാണ്  മോഹൻലാലിനെ പോയി കണ്ടതേന്ജി യോ ബേബി പറഞ്ഞു. മോഹൻലാലിനെ കാണാൻ വേണ്ടി വിസ്മയ സ്റ്റുഡിയോസിൽ പോയപ്പോൾ ആശംസ പറയാൻ ബുദ്ധിമുട്ടാണെന്ന് മോഹൻലാൽ പറഞ്ഞു എന്നുമാണ്  ജിയോ ബേബി ഓർത്തെടുത്തത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ ആണ് . ഞങ്ങൾ പണ്ട് ഒരു ആൽബം ചെയ്‌തിരുന്നു. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി ചെയ്തതാണ്. അതിൻ്റെ അവസാനത്തിൽ ഒരുപാട് ആശംസകൾ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. സാധാരണ ആളുകൾ, ജോലി ചെയ്യുന്നവർ, വഴിയേ പോകുന്നവരൊക്കെയാണ് ആൽബത്തിൽ  ആശംസ പറയുന്നത്. മരം നടണം എന്നാണ് ആഷ്മസയായി  പറയുന്നത്. അങ്ങനെ സുഹൃത്തുക്കൾക്കിടയിൽ മറ്റൊരാശയം വന്നു. മോഹൻലാൽ ആശംസ  പറഞ്ഞാൽ നല്ലതായിരിക്കും എന്ന് ഒരാൾ പറഞ്ഞു. പക്ഷേ നമ്മളെ കൊണ്ട് അത്  പറ്റുകയില്ലല്ലോ. 2004ലോ 2005lo  ആണ് സംഭവം. അങ്ങനെ ഒരു ആശംസ പറയാൻ പറ്റുമോ ഇല്ലയോ എന്നുള്ളത്മോ ഹൻലാലിനോട് ചോദിച്ചാൽ മാത്രല്ലേ അറിയാൻ പറ്റുകയുള്ളൂ എന്ന് താൻ  പറഞ്ഞു. അപ്പോൾ അവിടുന്ന് മോഹൻലാലിനോട് എങ്ങനെ ചോദിക്കുന്നെ എന്നൊരാൾ ചോദിച്ചപ്പോൾ അയാൾ ഉള്ളിടത്ത് പോയി ചോദിക്കണം എന്ന് താൻ  പറഞ്ഞുവെന്നും ജിയോ ഓർക്കുന്നു. അങ്ങനെ ജിയോ സുഹ്ര്തുക്കളോടായി പറഞ്ഞു

ഞാൻ മോഹൻലാൽ ഉള്ളിടത്തേക്ക് പോവുകയാണ്, നിങ്ങൾ വരുന്നെങ്കിൽ പോരൂ എന്ന് . നമ്മൾക്ക് ആ സമയത്ത് സിനിമ കണക്ഷൻസ് ഒന്നുമില്ല എന്നും  ഈരാറ്റുപേട്ട എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഒരുപാട് സാധാരണക്കാരായ  മനുഷ്യരാണ് എന്നും ജിയോ ബ്ബായ പറയുന്നു.  അങ്ങനെ ജിയോയോബാബയും സുഹൃത്തുക്കളും കൂടി  എറണാകുളത്ത് വരുന്നു. വിസ്‌മയ സ്റ്റുഡിയോസ് കണ്ടെത്തി.  സ്റ്റുഡിയോയിൽ  മോഹൻലാൽ ഏതോ സിനിമയുടെ ഡബ്ബിങ് ചെയ്‌തുകൊണ്ടിരിക്കുകയാനു  . അന്ന് അവിടെ  അമൽ നീരദ്  , മോഹൻലാലിലിനോട്സാ ഗർ ഏലിയാസ് ജാക്കിയുടെ കഥ പറയുന്നുണ്ട്. അമൽ നീരദിന്റെ ലാപ്ടോപ്പ് ഒളിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ പോസ്റ്ററിൽ കാണുന്ന സാഗർ ഏലിയാസ് ജാക്കിയുടെ  ചിത്രങ്ങളൊക്കെകാണാൻ സാധിക്കും.  അതിനിടയിൽ മോഹൻലാൽ ഇറങ്ങി പോയപ്പോൾ നമ്മൾ ഇടയിൽ കയറി ചെന്നിട്ട് ഇങ്ങനെ ഒരു ആശംസ പറയുമോ എന്ന് ചോദിച്ചു. അത് മോനെ ബുദ്ധിമുട്ടാണ് എന്ന് മോഹൻലാൽ പറഞ്ഞു.

ഞാൻ അവരോട് പറഞ്ഞു പുള്ളി പറ്റത്തില്ല എന്ന് പറഞ്ഞില്ലേ നമുക്ക് പോകാം എന്ന്. പക്ഷെ മോഹൻലാൽ എന്താണ് പറയുക എന്നറിയണമെന്നൊരു സാധനമുണ്ടല്ലോ അതാണ് എനിക്ക് ഉണ്ടായത്” ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി 2004- ൽ നടന്ന സംഭവം ഓർത്തെടുത്തത്.  ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ കാതൽ ദി കോർ  മികച്ച പേക്ഷക- നിരൂപക പ്രശംസകളുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. നേരാണ് മോഹൻലാലിന്റേതായി പ്രദര്ശനത്തിന്നോനെത്തുന്ന സിനിമ.പ്രകടനങ്ങളിലെ വൈവിധ്യതകളിലൂടെ അനായാസ ഭാവങ്ങൾക്കൊപ്പം അമ്പരപ്പിച്ച മോഹൻലാലിനെ പ്രേക്ഷകർക്ക് തിരികെ ലഭിക്കുന്നുവെന്ന പ്രതീക്ഷയാണ് ജീത്തു ജോസഫിന്റെ നേര് എന്ന സിനിമയുടെ ട്രെയിലർ നൽകുന്നത്. പത്ത് വർഷം മുമ്പ് ദൃശ്യം എന്ന സിനിമയിലൂടെ ഇന്ത്യൻ മുഖ്യധാരാ സിനിമയിൽ പുതിയൊരു തുടക്കം സൃഷ്ടിച്ച ജീത്തു ജോസഫിനൊപ്പം മോഹൻലാൽ വീണ്ടും കൈകോർത്ത ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് കോർട്ട് റൂം ഡ്രാമ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജ​ഗദീഷ്, സിദ്ദീഖ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.ദൃശ്യം, ദൃശ്യം സെക്കൻഡ്, റാം, ട്വൽത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് നേര്. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണ് നേര്.

Sreekumar R