മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ തിരക്കഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി പിന്നീട് തിരക്കഥ തിരുത്തി എഴുതിയെന്നാണ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബറോസില്‍ താന്‍ എഴുതിയ സീനുകള്‍ പലതുമില്ലെന്നും മോഹന്‍ലാലും രാജീവ്കുമാറും ചേര്‍ന്ന് ഒടിയന്, പുലിമുരുകന് , ലൂസിഫര്‍ , മരക്കാര്‍ എന്നിവ പോലെ ബറോസിന്റെ തിരക്കഥയും
കഥാപാത്രങ്ങളെയും തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനായി മോഹന്‍ലാല്‍ മാറ്റി എഴുതിയെന്നും തിരക്കഥാകൃത്ത് പറയുന്നു. 2021 ഡിസംബര്‍ മാസത്തില്‍, ലാലുമോന് തന്നെ മുന്‍കൈയെടുത്ത്, കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങള്‍ക്കായി രാജീവ്കുമാറിനൊപ്പം തിരക്കഥ വീണ്ടും എഴുതി. ലാലുമോന്, റീ-റൈറ്റിംഗ് പ്രക്രിയയില്‍, തന്റെ സമീപകാല ഹിറ്റായ ഒടിയന്, പുലിമുരുകന്, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിന്റെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരുക്കി.. ജിജോ കുറിക്കുന്നു.
ആദ്യം തിരക്കഥ എഴുതിയപ്പോള്‍ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രം. പിന്നീടാണ് ചിത്രത്തില്‍ മോഹന്‍ലാലിന് പ്രാധാന്യം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സിനിമയില്‍ പല മാറ്റങ്ങളുമുണ്ടക്കി. ഇരുപതില്‍ അധികം തവണ താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന് ജിജോ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.
തിരക്കഥയില്‍ മലയാളി കുടുംബ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജിജോ പറയുന്നു. രണ്ടാമത്തെ കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷൂട്ടിംഗ് പിന്നേയും നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ ബ്രോ ഡാഡിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ബറോസിന്റെ കൊച്ചിയിലെ സെറ്റ് പലതും പൊളിക്കാന്‍ പറഞ്ഞെന്നും ബ്ലോഗിലുണ്ട്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…